സല്‍പ്പേരുണ്ടെന്നുവച്ചു സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ വരേണ്ട; കൊടുക്കാത്ത കരാര്‍ ചോദിച്ചുവാങ്ങാന്‍ ശ്രീധരന് എന്തധികാരം: ജി സുധാകരന്‍ 

 പദ്ധതികള്‍ നടപ്പിലാക്കാന്‍ ഡിഎംആര്‍സി ഇല്ലെങ്കില്‍ ഒരു പ്രശ്‌നവുമില്ലെന്നു മന്ത്രി ജി.സുധാകരന്‍
സല്‍പ്പേരുണ്ടെന്നുവച്ചു സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ വരേണ്ട; കൊടുക്കാത്ത കരാര്‍ ചോദിച്ചുവാങ്ങാന്‍ ശ്രീധരന് എന്തധികാരം: ജി സുധാകരന്‍ 

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് ഡിഎംആര്‍സി പിന്മാറിയതായുളള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പ്രതികരണവുമായി മന്ത്രി ജി സുധാകരന്‍ രംഗത്ത്.  പദ്ധതികള്‍ നടപ്പിലാക്കാന്‍ ഡിഎംആര്‍സി ഇല്ലെങ്കില്‍ ഒരു പ്രശ്‌നവുമില്ലെന്നു മന്ത്രി ജി.സുധാകരന്‍ പ്രതികരിച്ചു. നയപരമായ കാര്യങ്ങളില്‍ ഇ.ശ്രീധരന്‍ ഇടപെടേണ്ടെന്നു സുധാകരന്‍ പറഞ്ഞു. സല്‍പ്പേരുണ്ടെന്നുവച്ചു സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ വരേണ്ട. കൊടുക്കാത്ത കരാര്‍ ചോദിച്ചുവാങ്ങാന്‍ ശ്രീധരന് എന്തധികാരമെന്നും സുധാകരന്‍ ചോദിച്ചു.

ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്നു ഡിഎംആര്‍സി പിന്മാറിയതു സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണെന്നു ഇ.ശ്രീധരന്‍ വ്യക്തമാക്കി. പലതവണ കത്തയച്ചിട്ടും പദ്ധതിക്കായി സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തിട്ടില്ല. കരാര്‍ ഒപ്പിടുകയോ പുതുക്കിയ ഡിപിആര്‍ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. പിന്മാറുന്നതു നടുക്കത്തോടെയും നിരാശയോടെയുമാണെന്നും ശ്രീധരന്‍ പറഞ്ഞു. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളില്‍നിന്നാണു കണ്‍സള്‍ട്ടന്റുമാരായ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) പിന്മാറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com