ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവില്ല, മുഹമ്മദ് നിഷാമും പട്ടികയില്‍നിന്നു പുറത്ത്

ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവില്ല, മുഹമ്മദ് നിഷാമും പട്ടികയില്‍നിന്നു പുറത്ത്
ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവില്ല, മുഹമ്മദ് നിഷാമും പട്ടികയില്‍നിന്നു പുറത്ത്

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്കു ശിക്ഷായിളവ് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ശിക്ഷായിളവിനു പരിഗമിക്കുന്നതിനായി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച 740 പേരുടെ പട്ടികയില്‍ ടിപി കേസ് പ്രതികളുടെ പേരില്ല. 

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമും ടിപി വധക്കേസിലെ പ്രതികളും ഉള്‍പ്പെടെയുള്ള 1800 പേര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനായി ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടിക നേരത്തെ വിവാദമായിരുന്നു. സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഈ പട്ടിക ഗവര്‍ണര്‍ തിരിച്ചയക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ കേരളപ്പിറവി ദിനത്തിനായി തയാറാക്കിയ പട്ടികയിലാണ് വിവാദമായ ഒട്ടേറേ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ കടന്നുകൂടിയത്. വിവാദമായതോടെ മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ ഉപസമിതിയെ വിഷയം പരിശോധിക്കാന്‍ നിയോഗിച്ചു. തുടര്‍ന്നാണ് സ്ഥിരം കുറ്റവാളികള്‍, മയക്കുമരുന്ന പ്രതികള്‍, പോക്‌സോ കേസുകളിലെ പ്രതികള്‍, വാടക കൊലയാളികള്‍ എന്നിവരെ ഒഴിവാക്കിയത്. 

ആറ് മാസം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഒരു മാസം മുതല്‍ രണ്ട് വര്‍ഷം വരെ ശിക്ഷയിളവ് നല്‍കാനായിരുന്നു തീരുമാനം. ഇതില്‍ 300 പേര്‍ ഇതിനോടകം ശിക്ഷാ കാലയളവ് കഴിഞ്ഞ് ഇതിനോടകം പുറത്തിറങ്ങി. 740 പേരുടെ പട്ടിക ഗവര്‍ണ്ണര്‍ക്ക് അയച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com