നിയമസഭയില്‍ 'പുലി മുരള്‍ച്ച', അമ്പരന്ന് മുഖ്യമന്ത്രിയും സ്പീക്കറും

നിയമസഭയില്‍ 'പുലി മുരള്‍ച്ച', അമ്പരന്ന് മുഖ്യമന്ത്രിയും സ്പീക്കറും
നിയമസഭയില്‍ 'പുലി മുരള്‍ച്ച', അമ്പരന്ന് മുഖ്യമന്ത്രിയും സ്പീക്കറും

തിരുവനന്തപുരം: പുലികളെന്നു സ്വയം പറയുന്നവരും നാട്ടുകാര്‍ പറയുന്നവരും പലരുമുണ്ടെങ്കിലും നിയമസഭയില്‍ പുലിശബ്ദം കേട്ടിട്ടില്ല, ഇന്നലെ വരെ. ആദ്യമായി അതുകേട്ട ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ വിരളുകയും ചെയ്തു. 

ഇന്നലെ നിയമസഭയില്‍ ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞ് തുടങ്ങിയതിന് പിന്നാലെയാണ് അസ്വാഭാവികമായ ശബ്ദം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെട്ടത്. മലയാള മനോരമയാണ് ഇതു റിപ്പോര്‍ട്ട് ചെയ്തത്. പുലി മുരളുന്നതുപോലൊരു ശബ്ദം കേള്‍ക്കുന്നുണ്ടല്ലോ എന്ന് സ്പീക്കര്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയും അത് ശരിവെച്ചു. ശരിയാണ്, ഞാനും കേള്‍ക്കുന്നുണ്ട് സര്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മുഖ്യമന്ത്രിയും സ്പീക്കറും പറഞ്ഞതിന് പിന്നാലെ സഭാംഗങ്ങള്‍ ശബ്ദം കേള്‍ക്കാനായി ചെവി കൂര്‍പ്പിച്ചു. അപ്പോഴും പുലി മരുളുന്ന ശബ്ദം കേള്‍ക്കുന്നുവെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചു. അല്‍പസമയത്തിനകം ശബ്ദം നിലക്കുകയും മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു. സഭയിലെ ഉറക്കത്തിനിടിയില്‍ അംഗങ്ങളാരോ ഉറക്കത്തില്‍ കൂര്‍ക്കം വലിച്ചപ്പോള്‍ കേട്ട ശബ്ദമായിരുന്നു പുലിയുടെ മുരള്‍ച്ചയായി കേട്ടതെന്നാണ് മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com