പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരായ പരാതികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ

കാട്ടൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഒരാഴ്ചത്തേക്ക് സ്റ്റേ നല്‍കിയത്
പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരായ പരാതികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ

കൊച്ചി : എറണാകുളം പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരായ പരാതികള്‍ക്ക് സ്‌റ്റേ. പരാതികള്‍ക്ക് സ്റ്റേ. ഹൈക്കോടതിയാണ് സ്‌റ്റേ അനുവദിച്ചത്. രണ്ട് പരാതികളിലാണ് ഒരാഴ്ചത്തേക്ക് സ്റ്റേ നല്‍കിയത്. കൊട്ടിയം, കാട്ടൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് സ്റ്റേ. അതേസമയം കൊച്ചി പാലാരിവട്ടം കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. 

മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിക്കുന്നു എന്നാരോപിച്ചാണ് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എംഡി എംഎം അക്ബറിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ പ്രതിയായ എംഎം അക്ബറിനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

മതസ്പര്‍ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ പഠിപ്പിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് പീസ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. തീവ്രവാദം പ്രോത്സാഹിപ്പിക്കുക, അന്യമത വിദ്വേഷം കുഞ്ഞുങ്ങളെ പഠിപ്പിക്കുക, ശാസ്ത്രീയമായ വിശദീകരണങ്ങള്‍ക്കുപകരം മതപുസ്തകങ്ങളിലെ കഥകള്‍ പ്രചരിപ്പിക്കുക തുടങ്ങി സ്‌കൂളിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം വിദ്യാഭ്യാസ വകുപ്പും ജില്ലാ കളക്ടറും ശരിവെച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com