ഇന്ദ്രന്‍സ്  മികച്ച നടന്‍, പാര്‍വ്വതി നടി, ഒറ്റമുറി വെളിച്ചം മികച്ച ചിത്രം, ലിജോ ജോസ് പെല്ലിശേരി സംവിധായകന്‍

2017 ലെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ഇന്ദ്രന്‍സിനെ തെരഞ്ഞെടുത്തു
ഇന്ദ്രന്‍സ്  മികച്ച നടന്‍, പാര്‍വ്വതി നടി, ഒറ്റമുറി വെളിച്ചം മികച്ച ചിത്രം, ലിജോ ജോസ് പെല്ലിശേരി സംവിധായകന്‍

തിരുവനന്തപുരം: 2017 ലെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ഇന്ദ്രന്‍സിനെ തെരഞ്ഞെടുത്തു. ഒറ്റ മുറി വെളിച്ചത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്.

മികച്ച നടിയായി പാര്‍വതിയെ തെരഞ്ഞെടുത്തു. ടേക്ക് ഓഫിലെ മികച്ച അഭിനയമാണ് പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയത്.

ഒറ്റമുറി വെളിച്ചമാണ് മികച്ച ചിത്രം. രാഹുല്‍ റെജി നായരാണ് ചിത്രം സംവിധാനം ചെയ്തത്. ഇ.മ.യൗ എന്ന സിനിമ ഒരുക്കിയ ലിജോ ജോസ് പെല്ലിശേരിയ്ക്കാണ് മികച്ച സംവിധായകനുളള അവാര്‍ഡ്.
 

മികച്ച സംവിധായകന്‍- ലിജോ ജോസ് പെല്ലിശേരി - ഇ .മ . യൗ

മികച്ച സ്വഭാവടന്‍-അലന്‍സിയര്‍- തൊണ്ടിമുതലും ദൃക്‌സാക്ഷിയും

മികച്ച സ്വാഭാവ നടി- പോളി വത്സന്‍- ഇ.മ. യൗ
മികച്ച ബാലതാരങ്ങള്‍- മാസ്റ്റര്‍ അഭിനന്ദും, നക്ഷത്രയും ( സ്വരം, രക്ഷാധികാരി ബൈജു)

കഥാകൃത്ത് -എംഎ നിഷാദ് -കിണര്‍

ക്യാമറ  - മനേഷ് മാധവന്‍

തിരക്കഥാകൃത്ത് - സജീവ് പാഴുര്‍ -തൊണ്ടിമുതലും ദൃക്‌സാക്ഷിയും

അവലംബിത തിരക്കഥ: എസ് ഹരീഷ്, സജി സുരേന്ദ്രന്‍, ( ഏദന്‍)

ഗാനരചയിതാവ് -പ്രഭാവര്‍മ്മ ( ക്ലിന്റ്)

സംഗീതം - എംകെ അര്‍ജുനന്‍ (ഭയാനകം)

പശ്ചാത്തലസംഗീതം -ഗോപി സുന്ദര്‍ (ടേക്ക് ഓഫ്)

പിന്നണി ഗായകന്‍- ഷഹബാസ് അമന്‍(മായാനദി)

ഗായിക _ സിതാര കൃഷ്ണകുമാര്‍ (വിമാനം)

ചിത്രസംയോജകന്‍ _അബു വെട്ടത്തില്‍ (ഒറ്റമുറി വെളിച്ചം)

കലാസംവിധാനം - സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)

ശബ്ദമിശ്രണം- പ്രമോദ് തോമസ് (ഏദന്‍)

ശബ്ദ ഡിസൈന്‍- രംഗനാഥ് രവി (ഈമയൗ)

ലാബ് -ചിത്രാഞ്ജലി (ഭയാനകം)

വസ്ത്രാലങ്കാരം -സഖി എല്‍സ (ഹേയ് ജൂഡ്)

നൃത്തസംവിധാനം - പ്രസന്ന സുജിത് 

ജനപ്രീതിയും കലാമേന്മയുമുളള ചിത്രം- രക്ഷാധികാരി ബൈജു (രഞ്ജന്‍ പ്രമോദ്)

പ്രത്യേക ജൂറി അവാര്‍ഡ് - വിനീത കോശി (ഒറ്റമുറി വെളിച്ചം)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com