ജസ്റ്റിസ് കെമാല്‍പാഷയെ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും മാറ്റി

ജസ്റ്റിസ് കെമാല്‍ പാഷയെ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും മാറ്റി. ഇനി സിവില്‍ കേസുകളിലാകും കമാല്‍ പാഷ വിധി പറയുക.
ജസ്റ്റിസ് കെമാല്‍പാഷയെ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും മാറ്റി

കൊച്ചി: ജസ്റ്റിസ് കെമാല്‍ പാഷയെ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും മാറ്റി. ഇനി സിവില്‍ കേസുകളിലാകും കമാല്‍ പാഷ വിധി പറയുക. സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായാണ് മാറ്റിയതെന്നാണ് ഹൈക്കോടതിയുടെ വിശദീകരണം. മറ്റു ജഡ്ജിമാര്‍ക്കും മാറ്റമുണ്ട്. ക്രിമിനല്‍ കേസുകള്‍ ഇനി പരിഗണിക്കുക ജസ്റ്റിസ് എബ്രഹാം മാത്യു ആയിരിക്കും. 

കോടതി അവധിക്ക് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ജഡ്ജിമാരുടെ ചുമതല മാറ്റം. ഷുബൈ് വധം, സിറോ മലബാര്‍ സഭാ ഭൂമി ഇടപാട് തുടങ്ങിയ കേസുകളില്‍ അടുത്തിടെ ജസ്റ്റിസ് കെമാല്‍ പാഷയുടെ വിധി പ്രസ്താവം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സാധാരണരീതിയില്‍ വേനലവധിക്കാലത്ത് ചുമതലമാറ്റം ഉണ്ടാവാറില്ലെന്നാണ് അഭിഭാഷകര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com