വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റിനൊപ്പം കണ്ട് മൃതദേഹം ഉദയംപേരൂര്‍ സ്വദേശിനിയുടേത്; ദുരൂഹത നീങ്ങിയില്ല

വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റിനൊപ്പം കണ്ട് മൃതദേഹം ഉദയംപേരൂര്‍ സ്വദേശിനിയുടേത്; ദുരൂഹത നീങ്ങിയില്ല
വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റിനൊപ്പം കണ്ട് മൃതദേഹം ഉദയംപേരൂര്‍ സ്വദേശിനിയുടേത്; ദുരൂഹത നീങ്ങിയില്ല

കൊച്ചി: കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് നിറച്ച് കായലില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഫൊറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

2016 സെപ്റ്റംബറില്‍ കാണാതായ ശകുന്തളയുടെ മൃതദേഹം ജനുവരി ഏഴിനാണ് കണ്ടെത്തിയത്. മൃതദേഹം സ്ത്രീയുടേതാണെന്ന് നേരത്തെതന്നെ പരിശോധനയില്‍ തെളിഞ്ഞിരുന്നു. 

ശാന്തിവനം ശ്മശാനത്തിനു വടക്കുവശത്തെ പറമ്പിനോടു ചേര്‍ന്ന് കായലിലാണ് വീപ്പ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി വീപ്പ പൊട്ടിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. 

കാലുകള്‍ കൂട്ടിക്കെട്ടി വീപ്പയില്‍ തലകീഴായി ഇരുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ അല്‍പവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. മൂന്ന് 500 രൂപ നോട്ടുകളും അന്ന് കണ്ടെത്തിയിരുന്നു. 

ചെളിയില്‍ ചവിട്ടിത്താഴ്ത്തിയ നിലയിലായിരുന്ന വീപ്പയില്‍നിന്ന് എണ്ണമയം ഉയര്‍ന്നു ജലോപരിതലത്തില്‍ പരന്നിരുന്നതായി മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നു. ദുര്‍ഗന്ധവും ഉണ്ടായിരുന്നു. പത്തു മാസം മുന്‍പാണ് ചെളിയില്‍ പുതഞ്ഞ നിലയില്‍ ഇതു കണ്ടത്. എന്നാല്‍, അന്ന് വീപ്പയില്‍ പങ്കായം കുത്തിനോക്കിയെങ്കിലും കല്ലുനിറച്ചു വച്ചിരിക്കുന്നതു പോലെ തോന്നിയതിനാല്‍ വിട്ടുകളയുകയായിരുന്നു.

കരയില്‍ മതില്‍ പണിതപ്പോള്‍ കായലില്‍നിന്ന് മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് ചെളി കോരിയിരുന്നു. അപ്പോഴാണ് വീപ്പ കരയില്‍ എത്തിച്ചത്. ഉള്ളില്‍ ഇഷ്ടിക നിരത്തി സിമന്റ് ഇട്ട് ഉറപ്പിച്ചതായി കണ്ടതോടെ പണിക്കാര്‍ കായലോരത്ത് ഉപേക്ഷിച്ചു പോകുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com