ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് ജേക്കബ് തോമസിന്റെ പരാതി; പാറ്റൂര്‍, ബാര്‍ കോഴ കേസുകള്‍ ദുര്‍ബലമാക്കി

രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ക്കും ലോകായുക്തക്കുമെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് ഡിജിപി ജേക്കബ് തോമസിന്റെ പരാതി
ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് ജേക്കബ് തോമസിന്റെ പരാതി; പാറ്റൂര്‍, ബാര്‍ കോഴ കേസുകള്‍ ദുര്‍ബലമാക്കി

തിരുവനന്തപുരം: രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ക്കും ലോകായുക്തക്കുമെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് ഡിജിപി ജേക്കബ് തോമസിന്റെ പരാതി. വിജിലന്‍സ് കേസുകള്‍ ദുര്‍ബലപ്പെടുത്താന്‍ ഹൈക്കോടതി ജഡ്ജിമാരും ലോകായുക്തയും ശ്രമിച്ചുവെന്നു പരാതിയില്‍ ആരോപിക്കുന്നു. ചീഫ് സെക്രട്ടറി മുഖേനയാണ് പരാതി നല്‍കിയത്.

ഹൈക്കോടതി ജഡ്ജിമാരായ പി.ഉബൈദ്,എബ്രഹാം മാത്യു എന്നിവര്‍ക്കും ലോകായുക്ത പയസ് കുര്യാക്കോസിനും എതിരായണ് പരാതി. പാറ്റൂര്‍ ഭൂമി ഇടപാട്, ബാര്‍ കോഴക്കേസുകളിലെ കോടതി നിലപാടുകള്‍ പരിശോധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണം. തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും ജേക്കബ് തോമസിന്റെ പരാതിയില്‍ പറയുന്നു. 

തനിക്കെതിരെ ഉന്നതതല ഗൂഢാലോചന നടക്കുന്നുവെന്നും ജേക്കബ് തോമസ് ആരോപിക്കുന്നു. പരാതിയുടെ പകര്‍പ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അയച്ചിട്ടുണ്ട്. പാറ്റൂര്‍ കേസ് വിധിയില്‍ തന്നെ വ്യക്തിപരമായി അപമാനിക്കാന്‍ ജഡ്ജിമാര്‍ ശ്രമിച്ചുവെന്നും ജേക്ക്ബ് തോമസ് പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com