മാറ്റേണ്ടത് എന്താണെന്ന് ബേബി പറയണം: പ്രസ്താവന പാർട്ടി വിരുദ്ധമെന്ന് ലോറൻസ്

ബേബിയുടെ പ്രസ്താവന പാര്‍ട്ടി പരിശോധിക്കണം. ബേബി പാര്‍ട്ടിയുടെ ഒരുഘടകത്തിലും ഇക്കാര്യങ്ങള്‍ പറ‍ഞ്ഞിട്ടില്ല.
മാറ്റേണ്ടത് എന്താണെന്ന് ബേബി പറയണം: പ്രസ്താവന പാർട്ടി വിരുദ്ധമെന്ന് ലോറൻസ്

കൊച്ചി: ത്രിപുരയിലെ തോൽവിക്ക് പിന്നാലെ കമ്യൂണിസ്റ്റുകാർ ജീവിതശൈലി മാറ്റണമെന്ന സിപി.എം പി.ബി.അംഗം എം.എ.ബേബിയുടെ പ്രസത്ാവനയ്ക്കെതിരെ തുറന്നടിച്ച്  എം.എം.ലോറൻസ്. ബേബിയുടെ പ്രസ്താവന പാർട്ടിവിരുദ്ധമാണ്. കമ്യൂണിസ്റ്റുകാർ ജീവിതശൈലി മാറ്റണമെന്ന് പറയുമ്പോൾ എന്താണ് മാറ്റേണ്ടതെന്നുകൂടി പറയണം. പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുന്നതും ബി.ജെപിക്ക് സഹായം ചെയ്യുന്നതുമാണ്. ഇത് പാർട്ടി പാർ്ട്ടി പരിശോധിക്കണമെന്നും ലോറൻസ് കൊച്ചിയിൽ പറഞ്ഞു.  

ത്രിപുരയില്‍ പണമൊഴുക്കി ബിജെപി അധികാരം പിടിച്ചുവെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ചപ്പോൾ പരാജയകാരണം അതുമാത്രമല്ലെന്ന് പിബി അംഗം എം.എ ബേബി തുറന്നടിച്ചിരുന്നു. ത്രിപുരയിലെ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നേതാക്കള്‍ ശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരണം. എല്ലാ തലങ്ങളിലുമുള്ള സഖാക്കള്‍ സ്വന്തം വീഴ്ചകളും പോരായ്മകളും പരിശോധിക്കണം. നേതാക്കള്‍ കുറച്ചുകൂടി കാര്യമായി ഇക്കാര്യം പരിശോധിക്കണം. ഈമാസം ചേരുന്ന പിബിയും കേന്ദ്രകമ്മിറ്റിയും പരാജയം വിലയിരുത്തുമെന്നും എം.എ.ബേബി പറഞ്ഞിരുന്നു.  

ബേബി പാര്‍ട്ടിയുടെ പിബി അംഗമാണ്.അത് വളരെ ഉത്തരവാദിത്തപ്പെട്ട സ്ഥാനമാണ്. ബേബിയുടെ പ്രസ്താവന പാര്‍ട്ടി പരിശോധിക്കണം. ബേബി പാര്‍ട്ടിയുടെ ഒരുഘടകത്തിലും ഇക്കാര്യങ്ങള്‍ പറ‍ഞ്ഞിട്ടില്ല. അതുകൊണ്ട് പാര്‍ട്ടിക്കാരനെന്ന നിലയില്‍ പ്രതികരിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലോറന്‍സ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com