ലൈറ്റ് മെട്രോ വിഷയത്തില്‍ പിണക്കമില്ല; സര്‍ക്കാര്‍ നിലപാട് ശരിയെന്ന് സിപിഐ

ലൈറ്റ് മെട്രോ പദ്ധതിയില്‍ കൂടുതല്‍ പഠനം വേണമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട് ശരിവച്ച് സിപിഐ.
ലൈറ്റ് മെട്രോ വിഷയത്തില്‍ പിണക്കമില്ല; സര്‍ക്കാര്‍ നിലപാട് ശരിയെന്ന് സിപിഐ

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയില്‍ കൂടുതല്‍ പഠനം വേണമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട് ശരിവച്ച് സിപിഐ. പദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്രമായ പഠനം നടത്തണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. 

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വര്‍ധിപ്പിക്കുന്ന കാര്യം സിപിഐ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാനം വ്യക്തമാക്കി. 
പദ്ധതി സര്‍ക്കാരിന് കൂടുതല്‍ ബാധ്യതയുണ്ടാക്കുമോയെന്നും കൂടുതല്‍ ആലോചിച്ചു മാത്രമേ മുന്നോട്ടുപോകുവെന്നും ധനമന്ത്രി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പറഞ്ഞിരുന്നു. 

സാങ്കേതികമായി ആര്‍ക്ക് ചെയ്യാന്‍ പറ്റും എന്നതില്‍ തര്‍ക്കമില്ല. പരിശോധിച്ച ശേഷം മാത്രമേ തീരുമാനമെടുക്കാനാവുള്ളു എന്നാണ് സര്‍ക്കാര്‍ നിലപാട്. പദ്ധതികള്‍ ഏറ്റെടുത്ത ശേഷം നഷ്ടം സഹിക്കാന്‍ സര്‍ക്കാരിനാകില്ലയെന്നും മന്ത്രി പറഞ്ഞിരുന്നു. ലൈറ്റ് മെട്രോ പദ്ധതയില്‍ നിന്നും ഇ. ശ്രീധരനും ഡിഎംആര്‍സിയും പിന്‍മാറിയത് പ്രതിപക്ഷം രാഷ്ട്രീയമായി ഏറ്റെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com