'വിശ്വാസത്തെ അസ്ഥിരപ്പെടുത്താന്‍ തക്കം പാര്‍ത്ത് നിരവധി പേര്‍' ; ആലഞ്ചേരിക്ക് പിന്തുണ അര്‍പ്പിച്ച് വിശ്വാസി സംഗമത്തില്‍ രാഹുല്‍ ഈശ്വര്‍ ( വീഡിയോ )

വിശ്വാസത്തിന്റെ അടിത്തറയെ ഇല്ലാതാക്കണം എന്ന് ആഗ്രഹിച്ചുകൊണ്ട് ഈ കാര്യങ്ങളില്‍ ഇടപെടുന്നവരുണ്ട്
'വിശ്വാസത്തെ അസ്ഥിരപ്പെടുത്താന്‍ തക്കം പാര്‍ത്ത് നിരവധി പേര്‍' ; ആലഞ്ചേരിക്ക് പിന്തുണ അര്‍പ്പിച്ച് വിശ്വാസി സംഗമത്തില്‍ രാഹുല്‍ ഈശ്വര്‍ ( വീഡിയോ )

കൊച്ചി :  വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് പിന്തുണ അര്‍പ്പിച്ച് വിശ്വാസികള്‍ നടത്തിയ സംഗമത്തില്‍ രാഹുല്‍ ഈശ്വറും പങ്കെടുത്തു. വിശ്വാസത്തെ അസ്ഥിരപ്പെടുത്താനും നിരീശ്വര വാദ ബോധം പ്രചരിപ്പിക്കാനും ശ്രമിക്കുന്ന ഒരുപാട് പേര്‍ ഇത്തരം അവസരങ്ങളില്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ തയ്യാറെടുത്തുകൊണ്ട് നിരവധി പേര്‍ പുറത്ത് ഇരിപ്പുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. 

വിശ്വാസത്തിന്റെ അടിത്തറയെ ഇല്ലാതാക്കണം എന്ന് ആഗ്രഹിച്ചുകൊണ്ട് ഈ കാര്യങ്ങളില്‍ ഇടപെടുന്നവരുണ്ട്. അവരെ മാവോയിസ്റ്റുകളെന്നോ ഏത് പേരില്‍ വേണമെങ്കിലും നിങ്ങള്‍ക്ക് വിളിക്കാം. ഈ നാട്ടിലെ സാംസ്‌കാരിക പൈതൃകവും ആത്മീയതയും വിശ്വാസവും ഇല്ലാതാക്കലാണ് ഇവരുടെ ലക്ഷ്യമെന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. പ്രശ്‌നം സഭയ്ക്കുള്ളില്‍ തീര്‍ക്കേണ്ടതായിരുന്നു. മുതലെടുപ്പിന് അവസരം ഒരുക്കരുതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കര്‍ദിനാള്‍ ആലഞ്ചേരി തെറ്റുകാരനാണെന്ന് വിശ്വസിക്കുന്നില്ല. സഭാ പ്രശ്‌നത്തില്‍ ഇടങ്കോലിടാന്‍ ശ്രമിക്കുന്നവരെ സൂക്ഷിക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 

മുണ്ടാടന്റെ ഗുണ്ടാസംഘത്തെ സഭയില്‍ നിന്നും പുറത്താക്കുക, വട്ടോളിയുടെ വട്ടിനുള്ള ഇടമല്ല സഭ, ഞങ്ങള്‍ സഭാ തലവനൊപ്പം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് വിവിധ അതിരൂപതകളിലെ വിശ്വാസികള്‍ കൊച്ചിയില്‍ ഒത്തുകൂടിയത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ നിന്നും തുടങ്ങിയ പ്രതിഷേധമാര്‍ച്ച് ബിഷപ്പ് ഹൗസില്‍ സമാപിച്ചു. കര്‍ദിനാള്‍ ആലഞ്ചേരിയെ കള്ളക്കേസില്‍ കുടുക്കുകയാണ്. ഭൂമി ഇടപാടില്‍ നഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. ഫാദര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ കുതതന്ത്രങ്ങളാണ്  പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഇവര്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com