അതു ഞാന്‍ പറഞ്ഞതല്ല; സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിനെതിരെ വിഎസ് ഡിജിപിക്കു പരാതി നല്‍കി

അതു ഞാന്‍ പറഞ്ഞതല്ല; സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിനെതിരെ വിഎസ് ഡിജിപിക്കു പരാതി നല്‍കി
അതു ഞാന്‍ പറഞ്ഞതല്ല; സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിനെതിരെ വിഎസ് ഡിജിപിക്കു പരാതി നല്‍കി

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തന്റെ പേര് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തിനെതിരെ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു പരാതി നല്‍കി. ഭരണം വിലയിരുത്തി വോട്ടുചെയ്താല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി സജി ചെറിയാന്‍ തോല്‍ക്കുമെന്നു വിഎസ് പറഞ്ഞതായി നടക്കുന്ന പ്രചാരണത്തിനെതിരെയാണ് പരാതി.

പിണറായി വിജയന്റെ ഭരണം വിലയിരുത്തി ചെങ്ങന്നൂരിലെ ജനങ്ങള്‍ വോട്ട് ചെയ്യുകയാണെങ്കില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനു കെട്ടിവച്ച കാശു കിട്ടില്ലെന്നു താന്‍ പറഞ്ഞതായാണു പ്രചാരണം. ഇതു നിഷേധിച്ചുകൊണ്ടു താന്‍ പത്രക്കുറിപ്പ് ഇറക്കിയതാണെന്നു വിഎസ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ത്രിപുരയില്‍ ബിജെപി നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവിധം വിഎസ് പ്രസ്താവന നടത്തിയതായി കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. ത്രിപുരയുടേതിനു സമാനമായി സംസ്ഥാനത്തെ സിപിഎം പ്രതികരിച്ചാല്‍ ആശുപത്രികളില്‍ ഡിവൈഎഫ്‌ഐ വിതരണം ചെയ്യുന്ന പൊതിച്ചോറിന്റെ എണ്ണംകൂടുമെന്നു വിഎസ് പറഞ്ഞതായാണ് പ്രചാരണം നടന്നത്. ഇതു നിഷേധിച്ചുകൊണ്ടും വിഎസ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com