എംപി സ്ഥാനം മോഹിച്ചല്ല ബിഡിജെഎസ് ഉണ്ടാക്കിയതെന്ന് തുഷാർ വെള്ളാപ്പള്ളി

എം.​പി സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട് ആ​രെ​യും സ​മീ​പി​ച്ചി​ട്ടി​ല്ല. ഒ​രു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യും മ​തേ​ത​ര​ത്വം കാ​ത്തു​സൂ​ക്ഷി​ക്കു​ന്നി​ല്ല
എംപി സ്ഥാനം മോഹിച്ചല്ല ബിഡിജെഎസ് ഉണ്ടാക്കിയതെന്ന് തുഷാർ വെള്ളാപ്പള്ളി

പ​ന്ത​ളം: ഒ​രു മു​ന്ന​ണി​യും ഈഴവ സ​മു​ദാ​യ​ത്തെ സ​ഹാ​യി​ച്ചി​ട്ടി​ല്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും  എസ് എൻഡിപി യോ​ഗം വൈ​സ് പ്ര​സി​ഡ​ൻ​റുമായ​ തുഷാർ വെള്ളാപ്പള്ളി. എ​ൻ.ഡി.​എ​യും ഇ​തി​ൽ വ്യ​ത്യ​സ്ത​മ​ല്ല. എം ​പി സ്ഥാ​നം മോ​ഹി​ച്ച​ല്ല ബി.​ഡി.​ജെ.​എ​സി​ന് രൂ​പം​ ന​ൽ​കി​യ​തെ​ന്നും തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പറഞ്ഞു.  

പ​ന്ത​ളം എ​സ്എ​ൻ​ഡിപി യൂ​നി​യ​ൻ സം​ഘ​ടി​പ്പി​ച്ച ദ​ശ​വ​ത്സ​രാ​ഘോ​ഷ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം.​പി സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട് ആ​രെ​യും സ​മീ​പി​ച്ചി​ട്ടി​ല്ല. പാ​ർ​ട്ടി​യെ അ​പ​മാ​നി​ക്കാ​ൻ ചി​ല​രു​ടെ സൃ​ഷ്​​ടി​യാ​ണി​തെ​ല്ലാം. തുഷാർ അഭിപ്രായപ്പെട്ടു. 

ഒ​രു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യും മ​തേ​ത​ര​ത്വം കാ​ത്തു​സൂ​ക്ഷി​ക്കു​ന്നി​ല്ല. ഇ​ട​തു​മു​ന്ന​ണി പിഡിപിയെ സ​ഖ്യ​ക​ക്ഷി​യാ​യി ചേ​ർ​ത്താ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​തെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. മൈ​ക്രോ​ഫി​നാ​ൻ​സിന്റെ പേ​രി​ലും സ​മു​ദാ​യ​ത്തെ കു​റ്റ​പ്പെ​ടു​ത്തു​ക​യാ​ണ് ചി​ല​ർ. മൈ​ക്രോ​ഫി​നാ​ൻ​സി​ൽ​നി​ന്ന്​ ഒ​രു രൂ​പ​പോ​ലും യോ​ഗ​ത്തി​ന് എ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. ചി​ല യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ മൈ​ക്രോ​ഫി​നാ​ൻ​സി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും തു​ഷാ​ർ വെള്ളാപ്പള്ളി പ​റ​ഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com