കര്‍ദിനാളിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം; വിശ്വാസ വഞ്ചന, ഗൂഢാലോചന വകുപ്പുകള്‍ ചുമത്തും

കര്‍ദിനാളിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം; വിശ്വാസ വഞ്ചന, ഗൂഢാലോചന വകുപ്പുകള്‍ ചുമത്തും
കര്‍ദിനാളിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം; വിശ്വാസ വഞ്ചന, ഗൂഢാലോചന വകുപ്പുകള്‍ ചുമത്തും

കൊച്ചി: സിറോ മലബാര്‍ സഭയിലെ അങ്കമാലി എറണാകുളം അതീരൂപതയുടെ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ കേസെടുക്കാമെന്ന് നിയമോപദേശം. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലാണ് ഇതുസംബന്ധിച്ച് പൊലീസിനു നിയമോപദേശം നല്‍കിയത്. 

നിയമോപദേശത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരിക്കും കര്‍ദിനാളിനും മറ്റ് രണ്ട് വൈദികര്‍ക്കും ഇടനിലക്കാരനുമായ സാജു വര്‍ഗീസിനുമെതിരേ കേസെടുക്കുക.

കര്‍ദിനാളിനെതിരേ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടും പൊലീസ് കേസെടുക്കാതെ നിയമോപദേശം തേടിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. കര്‍ദിനാളിനും സഹപ്രവര്‍ത്തകര്‍ക്കും നിമയനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ കോടതിയില്‍ പോകാന്‍ പൊലീസ് അവസരം നല്‍കുന്നുവെന്നായിരുന്നു ആക്ഷേപം. 

അതിനിടെ ഹെക്കോടതി ഉത്തരവ് വന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും കര്‍ദിനാളിനെതിരേ കേസെടുക്കാത്തതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com