കേരളത്തിലെ വനമേഖലയില്‍ ട്രക്കിങിന് നിരോധനം; ആരും വനത്തില്‍ പ്രവേശിക്കരുതെന്ന് വനം വകുപ്പ്

കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത ഉയര്‍ന്നതും, രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളുടെ അഭാവവുമാണ് ട്രക്കിങ് നിരോധിക്കാന്‍ കാരണം
കേരളത്തിലെ വനമേഖലയില്‍ ട്രക്കിങിന് നിരോധനം; ആരും വനത്തില്‍ പ്രവേശിക്കരുതെന്ന് വനം വകുപ്പ്

തിരുവനന്തപുരം: തേനിയിലെ കാട്ടു തീയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ വനമേഖലയില്‍ ട്രക്കിങിന് നിരോധനം ഏർപ്പെടുത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ട്രക്കിങ്ങിനായി ആരും വനത്തില്‍ പ്രവേശിക്കരുതെന്ന് വനം വകുപ്പ് അറിയിച്ചു.

കാട്ടുതീ ഉണ്ടാകാനുള്ള  സാധ്യത ഉയര്‍ന്നതും വനത്തിലെ രക്ഷാ പ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളുടെ അഭാവവുമാണ് ട്രക്കിങ് നിരോധിക്കാന്‍ കാരണം. വേനലിന്റെ കാഠിന്യം ഏറിയതിനെ തുടര്‍ന്ന് മരങ്ങളും പുല്ലുകളും ഉണങ്ങിയ നിലയിലാണ്. ഇതോടെ കാട്ടുതീ ഉണ്ടായാൽ അപകടത്തിന്റെ വ്യാപ്തി വർധിക്കുമെന്ന് വനംവകുപ്പ് വിലയിരുത്തി. 

തേനിയിലെ അപകടത്തിന് പുറമെ കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളായ രാമക്കല്‍മേട്, പൂക്കുളം മല തുടങ്ങിയ പ്രദേശങ്ങളിലും കാട്ടുതീ ഉണ്ടായിരുന്നു. വേനല്‍ കടുത്തതിനെ തുടര്‍ന്നാണ് വനമേഖലകളില്‍ കാട്ടുതീ വ്യാപകമാകാന്‍ തുടങ്ങിയത്. 

സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാനും സര്‍ക്കാര്‍ തീരുമാനിച്ചു. സുരക്ഷ കണക്കിലെടുത്ത് മാത്രമേ ഇനി സന്ദര്‍ശകരെ അനുവദിക്കൂ എന്നും തീരുമാനമെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com