ബിഡിജെഎസ് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കും; ആശങ്കയോടെ ബിജെപി

ബിജെപി ദേശീയനേതൃത്വം സ്ഥാനമാനങ്ങള്‍ നല്‍കാത്ത സാഹചര്യത്തിലാണ് കടുത്ത തീരമാനത്തിലേക്ക് ബിഡിജെഎസ് നീങ്ങുന്നത്
ബിഡിജെഎസ് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കും; ആശങ്കയോടെ ബിജെപി

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍  ഉപതെരഞ്ഞടുപ്പില്‍ ബിഡിജെഎസ് ഒറ്റയ്ക്ക് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചേക്കും. ബിജെപി ദേശീയനേതൃത്വം സ്ഥാനമാനങ്ങള്‍ നല്‍കാത്ത സാഹചര്യത്തിലാണ് കടുത്ത തീരമാനത്തിലേക്ക് ബിഡിജെഎസ് നീങ്ങുന്നത്. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ നാളെ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

വാഗ്ദാനങ്ങള്‍ പാലിക്കാതെ ഇനി എന്‍ഡിഎയുടെ ഭാഗമാകേണ്ടതില്ലെന്നാണ് ബിഡിജെഎസിന്റെ തീരുമാനം. ബിജെപി പറഞ്ഞു പറ്റിക്കുകയാണെന്നാണ് ബിഡിജെഎസ് നേതാക്കള്‍ പറയുന്നു. അതേസമയം ബിജെപി ബിഡിജെഎസിന് നല്‍കിയ വാഗ്ദാനം പാലിക്കുമെന്ന് ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. വാഗ്ദാനം പാലിച്ചിട്ടില്ലെങ്കില്‍ തിരുത്തണമെന്നും അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

നേരത്ത ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ബിഡിജെഎസ് ജില്ലാ കമ്മറ്റി തീരുമാനിച്ചിരുന്നു. അത് സംബന്ധിച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയെങ്കിലും തുഷാര്‍ വെള്ളാപ്പള്ളിയുടെ ഇടപെടലിനെ തുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു. ചെങ്ങന്നൂര്‍ സീറ്റ് ബിജെപിയുെടതാണെന്നും എന്‍ഡിഎ ഘടകകഷിയായി തുടരുന്നിടത്തോളം ആ സീറ്റ് ബിജെപിയുടെതാണെന്നായിരുന്നു തുഷാറിന്റെ പ്രതികരണം. വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞടുപ്പില്‍ 8 സീറ്റുകള്‍ നല്‍കുമെന്ന് അമിത്ഷാ ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ തുഷാര്‍ വെള്ളാപ്പള്ളി ഉത്തര്‍പ്രദേശില്‍ നിന്നും രാജ്യസഭാ എംപിയാകുമെന്ന വാര്‍ത്തകളും പ്രചരിച്ചു. എന്നാല്‍ തുഷാറിന് സീറ്റ് നല്‍കുന്നതിനെതിരെ സംസ്ഥാനഘടകം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനെ എംപിയാക്കാനാണ് ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് കടുത്ത തീരുമാനവുമായി ബിഡിജെഎസ് രംഗത്തെത്തിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com