കണ്ണെരിയിച്ച് കാന്താരി വില; കിലോയ്ക്ക് 1300 രൂപ

കണ്ണെരിയിച്ച് കാന്താരി വില; കിലോയ്ക്ക് 1300 രൂപ
കണ്ണെരിയിച്ച് കാന്താരി വില; കിലോയ്ക്ക് 1300 രൂപ

കൊച്ചി: പച്ചക്കറി വില പൊതുവെ കുറയുന്ന സീസണില്‍ കണ്ണെരിയിച്ച് കുതിച്ചു കയറുകയാണ് കാന്താരി മുളകിന്റെ വില. കിലോയ്ക്ക് 1300 രൂപയിലാണ് കഴിഞ്ഞ ദിവസം കൂത്താട്ടുകുളം ലേല വിപണിയില്‍ കാ്ന്താരി വിറ്റുപോയത്. 

നാടന്‍ പച്ചമുളകിന്റെ വില കിലോയ്ക്ക് വെറും 28 രൂപ മാത്രമുള്ളപ്പോഴാണ് കാന്താരി വിപണിയിലെ താരമാകുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചയായി ഇതേ നിരക്കിലാണ് കാന്താരിയുടെ ലേല വില. 

1300 രൂപയ്ക്കു വിപണിയില്‍നിന്നു ലേലം കൊള്ളുന്ന മുളക് കടകളില്‍ ചില്ലറ വില്‍ക്കുമ്പോള്‍ 100 ഗ്രാമിന് 200 രൂപ വരെയാകും. കൊളസ്‌ട്രോളിനുള്ള നാടന്‍ പ്രതിവിധി എന്നതാണ് കാന്താരിയെ പച്ചക്കറി വിപണിയിലെ കുഞ്ഞന്‍ താരമാക്കിയത്. കാന്താരിയില്‍നിന്ന് ഉത്പാദിപ്പിക്കുന്ന മരുന്നുകളും ഇപ്പോള്‍ വിപണിയിലുണ്ട്. ഇവ നിര്‍മിക്കുന്ന കമ്പനികളില്‍നിന്നുള്ള വര്‍ധിച്ച ആവശ്യവും കാന്താരിമുളകിന്റെ വില കൂടാന്‍ ഇടയാക്കി.

വിദേശ വിപണിയിലും നല്ല ഡിമാന്‍ഡ് ആണ് കാന്താരിക്ക്. മുളകുപൊടിയില്‍ എരിവ് വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന എസന്‍സ് നിര്‍മാണത്തിലും കാന്താരി വന്‍തോതില്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com