നഴ്‌സുമാരുടെ ശമ്പളപരിഷ്‌കാരത്തിന് ഹൈക്കോടതി സ്‌റ്റേ; മധ്യസ്ഥ ചര്‍ച്ചകള്‍ വേഗത്തിലാക്കണം

നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ -  മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ വേഗത്തിലാക്കാനും കോടതി
നഴ്‌സുമാരുടെ ശമ്പളപരിഷ്‌കാരത്തിന് ഹൈക്കോടതി സ്‌റ്റേ; മധ്യസ്ഥ ചര്‍ച്ചകള്‍ വേഗത്തിലാക്കണം

കൊച്ചി: നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. വിജ്ഞാപനം ഇപ്പോള്‍ ഇറക്കാന്‍ പാടില്ലെന്നും മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ വേഗത്തിലാക്കാനും കോടതി ഉത്തരവിട്ടു.ആശുപത്രി മാനേജ്‌മെന്റുകളുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. അതിനുമുന്‍പായി മധ്യസ്ഥശ്രമങ്ങളില്‍ തീരുമാനമാകണമെന്നും അതിന മുന്‍പായി തിടുക്കപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കുരതെന്നും  കോടതി പറഞ്ഞു. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് അവസാന വിജ്ഞാപനം 31നു മുന്‍പു പുറപ്പെടുവിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണു തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് മാര്‍ച്ച് ആറിനു തുടങ്ങാനിരുന്ന സമരം യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ മാറ്റിവച്ചിരുന്നു. 

ശമ്പള പരിഷ്‌കരണത്തിന്റെ കരട് വിജ്ഞാപനം 2017 നവംബര്‍ 16ന് പുറപ്പെടുവിച്ചതാണ്. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പ്രതിമാസവേതനം കുറഞ്ഞത് 20,000 രൂപയാക്കണം. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി സര്‍ക്കാര്‍ നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണു വേതനപരിഷ്‌കരണം നടപ്പാക്കുന്നത്. വിജ്്ഞാപനം 31ന് ഇറക്കിയില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യുഎന്‍എ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com