സുഗതന്‍ വിസ തട്ടിപ്പിന് കൂട്ടുനിന്നു; മുഖ്യമന്ത്രിക്ക് പരാതി

പുനലൂരില്‍  ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്‍ വിസ തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് മുഖ്യമന്ത്രിക്ക് പരാതി.
സുഗതന്‍ വിസ തട്ടിപ്പിന് കൂട്ടുനിന്നു; മുഖ്യമന്ത്രിക്ക് പരാതി

കൊല്ലം:വയല്‍ നിത്തി വര്‍ക്ക് ഷോപ്പ് പണിതതിന് എതിരെ എഐവൈഎഫ് കൊടികുത്തിയതിന് പിന്നാലെ പുനലൂരില്‍  ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്‍ വിസ തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് മുഖ്യമന്ത്രിക്ക് പരാതി. വിസ തട്ടിപ്പിന് ഇരയായി ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന യുവാക്കളുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. പരുനലൂര്‍ സ്വദേശികളായ വിനീഷ് കുമാര്‍, വിനീഷ് എം, അനീഷ് തമ്പി, ജയന്‍ മോനി, ഷിജോ ഡിക്‌സണ്‍, വൈശാഖന്‍ എന്നിവരുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. സുഗതനും കൂട്ടര്‍ക്കുമെതിരെ പുനലൂര്‍ പൊലീസിലും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. 

സുഗതനും സുഹൃത്ത് രഞ്ജിത്തും രഞ്ജിത്തിന്റെ ഭാര്യ അമ്പിളിയും മസ്‌ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ആറ് യുവാക്കളില്‍ നിന്ന് പണം വാങ്ങിയെന്നും മസ്‌ക്കറ്റില്‍  വര്‍ക്ക്‌ഷോപ്പില്‍ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞാണ് വിസയ്ക്ക് പണം വാങ്ങിയത് എന്നും മസ്‌ക്കറ്റില്‍ എത്തിയ ഇവരെ അറബിയുടെ അടിമ ജോലിക്ക് വിട്ടുകൊടുക്കുകയായിരുന്നുവെന്നും പിന്നീട് സിുഗതന്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും പരാതിയില്‍ പറുന്നു. 

പരാതിയില്‍ പറയുന്ന പ്രഥാന കാര്യങ്ങള്‍.

മസ്‌ക്കറ്റില്‍ വര്‍ക്ക്‌ഷോപ്പില്‍ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞാണ് വിസയ്ക്ക് പണം വാങ്ങിയത്. ശേഷം മസ്‌ക്കറ്റില്‍ എത്തിയ ഇവരെ സുഗതന്‍ നേരിട്ടെത്തിയതാണ് എയര്‍പോര്‍ട്ടില്‍ സ്വാകരിച്ചത്. 150 റിയാലാണ് ശമ്പളം പറഞ്ഞിരുന്നത്. 

തൊഴിലുടമയാണ് എന്ന് പറഞ്ഞ് ഒരു അറബിയുടെ പക്കല്‍ ഇവരെ എത്തിച്ചു.നൂറ് റിയാല്‍ മാത്രമേ ശമ്പളം തരൂ എന്ന് പറഞ്ഞ് ഇവരെ ജോലിക്ക് പ്രവേശിപ്പിച്ച അറബി, ഇവരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചു. എട്ട് മണിക്കൂര്‍ ജോലിയാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായി 18 മണിക്കൂര്‍ വരെ ഒരു ദിവസം ജോലി ചെയ്യാന്‍ തൊഴിലുടമ ഇവരെ നിര്‍ബന്ധിതരാക്കി. നൂറ് റിയാല്‍ ശമ്പളം നല്‍കിയില്ല. 

വൃത്തിഹീനമായ സ്ഥലത്ത് താമസിപ്പിച്ച് മതിയായ ഭക്ഷണവും വെള്ളവും നല്‍കാതെയാണ് ജോലിയെടുപ്പിച്ചത്. 
ഇതിനിടെ സുഗതന്‍ നാട്ടില്‍ വന്നിരുന്നു. മക്കളില്‍ നിന്നും ചതിവ് മനസ്സിലാക്കി സുഗതനെ കണ്ട് എത്രയും വേഗം മക്കളെ നാട്ടിലെത്തിക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും സുഗതന്‍ തങ്ങളെ ഒഴിവാക്കുകയായിരുന്നു. സുഗതനും പ്രതികളും ചേര്‍ന്ന് വഞ്ചിക്കുകയായിരുന്നു. 

ഇപ്പോള്‍ ഗള്‍ഫില്‍ കഷ്ടതകള്‍ അനുഭവിച്ചുവരുന്ന മക്കളുടെ അവസ്ഥ എംപി എന്‍.കെ പ്രേമചന്ദ്രന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പക്ഷേ മോചനം വൈകുകയാണ്. 

സുഗതനും പ്രതികളും ചേര്‍ന്ന് മറ്റുപലരേയും വഞ്ചിച്ചിട്ടുണ്ട് എന്ന് തങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം. സുഗതന്റെയും പ്രതികളുടെയും വഞ്ചനക്കിരായവര്‍ നല്‍കിയ ഫോണ്‍ മെസേജില്‍ അത് അവരുടെ മരണമൊഴി ആയിരിക്കുമെന്നാണ് പറയുന്നത്. പ്രതികള്‍ക്കെതിരെ പുനലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മരണപ്പെട്ടുവെങ്കിലും സുഗതന്റെ വിസ തട്ടിപ്പിനെക്കുറിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. മസ്‌കറ്റിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരെ എത്രയും വേഗം നാട്ടിലെത്തിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com