ഹോളി ആഘോഷിച്ചതിന്റെ പേരില്‍ ഫറൂഖ് കോളജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുടെ ക്രൂര മര്‍ദ്ദനം 

ഫറൂഖ് കോളജില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിചതച്ച് അധ്യാപകര്‍. ഹോളി ആഘോഷിച്ച രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെയാണ് അധ്യാപകര്‍ മര്‍ദ്ദിച്ചത്.
ഹോളി ആഘോഷിച്ചതിന്റെ പേരില്‍ ഫറൂഖ് കോളജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുടെ ക്രൂര മര്‍ദ്ദനം 

കോഴിക്കോട്: ഫറൂഖ് കോളജില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച്
അധ്യാപകര്‍. ഹോളി ആഘോഷിച്ച രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെയാണ് അധ്യാപകര്‍ മര്‍ദ്ദിച്ചത്. അധ്യാപകരുടെ ആക്രമണത്തില്‍ വിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്കുകളുണ്ട്. കണ്ണിന് സാരമായി പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റ് വിദ്യാര്‍ത്ഥികളെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


ഹോസ്റ്റലില്‍ കയറിയാണ് അധ്യാപകര്‍ ആദ്യം ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. 
വടികളും കമ്പികൊണ്ടുമാണ് മര്‍ദ്ദിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കോളജ് അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല. 

വിദ്യാര്‍ത്ഥി സംഘടന സ്വാതന്ത്ര്യം നിഷേധിച്ച ഫറൂഖ് കോളജില്‍ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ നിരവധി വാര്‍ത്തകള്‍ മുമ്പ് പുറത്തുവന്നിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിന്റെ പേരില്‍ അച്ചടക്കനടപടി എടുത്തത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകരുടെ ക്രൂര ആക്രമണം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്നിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com