ജനകീയ സമരത്തെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന്റെ നയം മാറണം; പൊലീസിനെതിരെ എഐവൈഎഫ്

കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിന് നേരെ നടന്ന പൊലീസ് അതിക്രമത്തിന് എതിരെ എഐവൈഎഫ്. 
ജനകീയ സമരത്തെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന്റെ നയം മാറണം; പൊലീസിനെതിരെ എഐവൈഎഫ്

കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിന് നേരെ നടന്ന പൊലീസ് അതിക്രമത്തിന് എതിരെ എഐവൈഎഫ്. ജനാധിപത്യമാര്‍ഗത്തില്‍ സമരം ചെയ്യുന്ന ആളുകളെ അടിച്ചമര്‍ത്തുന്ന രീതി ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലീസ് നയത്തിന് എതിരാണ് എന്ന് എഐവൈഎഫ് കണ്ണൂര്‍ ജില്ലാ എക്‌സിക്ക്യൂട്ടീവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 

സമരക്കാരുടെ സമരപന്തല്‍ കത്തിച്ച് കളയാന്‍ ഒരു കൂട്ടം സാമൂഹ്യദ്രോഹികള്‍ക്ക് പൊലീസ് അവസരം കൊടുക്കാന്‍ പാടില്ലായിരുന്നു. കേരളത്തിന്റെ ഇടതുമുന്നണി സര്‍ക്കാരിന്റെ ഈ പൊലീസ് നയം ഇന്ത്യയിലാകെ വളര്‍ന്ന് വരുന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ ശക്തികുറക്കാന്‍ മാത്രമെ ഉപകരിക്കുള്ളു. 

കീഴാറ്റൂരിലെ സമരക്കാര്‍ തങ്ങളുടെ സ്വത്ത് സംരക്ഷിക്കാന്‍ വേണ്ടി മാത്രം പോരാടുന്നവരല്ല, മറിച്ച് പ്രകൃതിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കുവാന്‍ പോരാടുന്നവരാണ്. ഇത്തരത്തിലുള്ള സമരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ നയം മാറ്റണമെന്നും എഐവൈഎഫ് ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com