ഫാറൂഖ് കോളജില്‍ അധ്യാപകര്‍ക്കെതിരെ ആസാദി മുഴക്കി വിദ്യാര്‍ത്ഥികള്‍; നടപടിയെടുക്കുംവരെ സമരം ചെയ്യും

ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച അധ്യാപകര്‍ക്കെതിരെ നടപടി വേണം എന്നാവശ്യപ്പെട്ട് കോഴിക്കോട് ഫാറൂഖ് കോളജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.
ഫാറൂഖ് കോളജില്‍ അധ്യാപകര്‍ക്കെതിരെ ആസാദി മുഴക്കി വിദ്യാര്‍ത്ഥികള്‍; നടപടിയെടുക്കുംവരെ സമരം ചെയ്യും

കോഴിക്കോട്‌: ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച അധ്യാപകര്‍ക്കെതിരെ നടപടി വേണം എന്നാവശ്യപ്പെട്ട് കോഴിക്കോട് ഫാറൂഖ് കോളജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വിദ്യാര്‍ത്ഥികള്‍ കോളജ് ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. 

എസ്എഎഫ്‌ഐയും കെഎസ്‌യുവും എംഎസ്എഫുമുള്‍പ്പെയെയുള്ള വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുമിച്ചാണ് സമരം നടത്തുന്നത്. 
വിദ്യാര്‍ത്ഥികളെ ക്രൂരമായാണ് അധ്യാപകരും മറ്റ് സ്റ്റാഫുകളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. അവര്‍ക്കെതിരെ നടപടിയടുക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. കോളജിലെ ഡിസിപ്ലിന്‍ കമ്മിറ്റി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സദാചാര ഗുണ്ടാ കമ്മിറ്റി പിരിച്ചുവിടണമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. നടപടി സ്വകരിച്ചില്ലെങ്കില്‍ കോളജിന് മുന്നില്‍ അനിശ്ചിതകാല ഉപരോധ സമരം നടത്താനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം. 

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അധ്യാപകരുടെ ആക്രമണമുണ്ടായത്. ഹോളി ആഘോഷത്തിനിടയില്‍ ഒരു ജീവനക്കാരന്റെ ശരീരത്തില്‍ കാറ് തട്ടിയെന്നാരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ഹോസ്റ്റലില്‍ കയറി മര്‍ദ്ദിച്ചത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com