സംസ്ഥാനത്തെ എല്ലാ ബാറുകളും തുറക്കും; പഞ്ചായത്തുകളിലും ബാറുകള്‍ തുടങ്ങാം

കേരളത്തിലെ എല്ലാ ത്രീ സ്റ്റാര്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചരിക്കുന്നത്
സംസ്ഥാനത്തെ എല്ലാ ബാറുകളും തുറക്കും; പഞ്ചായത്തുകളിലും ബാറുകള്‍ തുടങ്ങാം

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ത്രീ സ്റ്റാര്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചരിക്കുന്നത്. പഞ്ചായത്തുകൡ ത്രിസ്റ്റാര്‍ ബാറുകള്‍ തുറക്കാമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. പതിനായിരത്തിലേറെ ജനസംഖ്യയുള്ള പഞ്ചായത്തുകള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. വിനോദ സഞ്ചാരമേഖലകളില്‍ ജനസംഖ്യാ പരിധിയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

ഇതോടെ ഇപ്പോൾ അടഞ്ഞ്​ കിടക്കുന്ന എല്ലാ മദ്യശാലകളും തുറക്കും. മുനിസിപ്പൽ മേഖലകളിലുള്ള ബാറുകൾക്ക്​ നേരത്തെ സർക്കാർ ഇളവ്​ അനുവദിച്ചിരുന്നു. പുതിയ ഉത്തരവോടെ സംസ്ഥാന, ദേശീയ പാതയോരങ്ങളിലെ നഗരസ്വഭാവമുള്ള പഞ്ചായത്തുകളിൽ ത്രീ സ്​റ്റാർ സൗകര്യമുള്ള ബാറുകൾക്ക്​ പ്രവർത്തിക്കാം. എൽ.ഡി.എഫ്​ സർക്കാറി​​െൻറ മദ്യനയമനുസരിച്ച്​ ത്രീസ്​റ്റാറിന്​ അതിനു മുകളിലുമുള്ള ബാറുകൾക്ക്​ മാത്രമേ സംസ്ഥാനത്ത്​ പ്രവർത്തനത്തിനുള്ള അനുമതിയുള്ളു. കഴിഞ്ഞ ദിവസമാണ്  പഞ്ചായത്തുകളില്‍ ബാറുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com