തേയിലയില്‍ കീടനാശിനി: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്

തേയിലയില്‍ കീടനാശിനി: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്
തേയിലയില്‍ കീടനാശിനി: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്

കൊച്ചി: തേയിലച്ചെടികളില്‍ ആരോഗ്യത്തിന് ഹാനികരമായ കീടനാശിനികള്‍ പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭക്ഷ്യസുരക്ഷ കമ്മിഷനും ടീ ബോര്‍ഡിനും മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി. എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹ്യൂമന്റൈറ്റ്‌സ് മൂവ്‌മെന്റ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. 

തേയില പാക്കറ്റുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് കീടനാശിനിയുടെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

തേയിലയില്‍ യാതൊരു നിയന്ത്രണവുമില്ലാതെ കീടനാശിനി ഉപയോഗിക്കുന്നതായി അടുത്തിടെ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. തേയിലച്ചെടികളില്‍ പ്രയോഗിക്കുന്നതിനു പുറമേ തേയില കേടുകൂടാതെയിരിക്കുന്നതിനു പായ്ക്കറ്റുകളിലും കീടനാശിനി ഉപയോഗിക്കുന്നു എന്നായിരുന്നു പ്രചാരണം. ഇതു വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com