ഫാറൂഖ് കോളജില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു 

ഫാറൂഖ് കോളജില്‍ ഹോളി ആഷോഷിച്ച വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
ഫാറൂഖ് കോളജില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു 

കോഴിക്കോട്: ഫാറൂഖ് കോളജില്‍ ഹോളി ആഷോഷിച്ച വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അധ്യാപകരായ നിഷാദ്, ഷാജിര്‍, യൂനസ് എന്നിവര്‍ക്കെതിരെയാണ് ഫറോക്ക് പൊലിസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരുക, കലാപത്തിന് നേതൃത്വം നല്‍കുക, മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

അധ്യാപകരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചിട്ടില്ല എന്ന നിലപാടിലാണ് കോളജ് മാനേജ്‌മെന്റ്.

വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിലക്ക് മറികടന്ന് ഹോളി ആഘോഷിച്ച രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെ കോളജിലെ അനധ്യാപക ഉദ്യോഗസ്ഥരും അധ്യാപകരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയുയായിരുന്നു. കമ്പിയും പൈപ്പും കൊണ്ടുള്ള ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. കണ്ണിനും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 

ആക്രമണം നടത്തിയ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം കോളജില്‍ സമരം നടത്തിയിരുന്നു.

ഫറൂഖ് കോളജില്‍ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം നടത്തിയ സമരം. ചിത്രം: ടി.പി സൂരജ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com