വികസനത്തിന് ​തട​സം നി​ൽ​ക്കു​ന്ന ഉദ്യോ​ഗസ്ഥരെ പിരിച്ചുവിടണമെന്ന് ജി സുധാകരൻ

വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ത​ട​സം നി​ൽ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ടാ​ൻ നി​യ​മം വേ​ണ​മെ​ന്നു പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ.
വികസനത്തിന് ​തട​സം നി​ൽ​ക്കു​ന്ന ഉദ്യോ​ഗസ്ഥരെ പിരിച്ചുവിടണമെന്ന് ജി സുധാകരൻ

കാ​യം​കു​ളം: വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ത​ട​സം നി​ൽ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ടാ​ൻ നി​യ​മം വേ​ണ​മെ​ന്നു പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. ഇ​ത്ത​രം ജീ​വ​ന​ക്കാ​ർ​ക്കു ശ​മ്പളം കൊടുക്കാതിരിക്കാനും നിയമം ആവശ്യമാണ്. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റം വ​ന്നാ​ൽ മാ​ത്ര​മേ വി​ക​സ​ന​ങ്ങ​ൾ സാ​ധ്യ​മാ​കു​ക​യു​ള്ളുവെന്ന് കാ​യം​കു​ള​ത്ത് പൊ​തു​ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ മന്ത്രി പ​റ​ഞ്ഞു.

 ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തു​വാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ വി​ല​യി​രു​ത്തു​വാ​ൻ സം​വി​ധാ​നം ഇ​ല്ലാ​ത്ത​താ​ണ് അ​വ​രു​ടെ മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റം വ​രാ​തി​രി​ക്കാ​ൻ കാ​ര​ണം- മ​ന്ത്രി പ​റ​ഞ്ഞു.

വി​ക​സ​ന കാ​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യം പാ​ടി​ല്ല എ​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​രി​നു​ള്ള​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com