എല്‍ഡിഎഫിന്റെ മദ്യനയം കേരളത്തിലെ യുവാക്കളെ മുഴുക്കുടിയന്‍മാരാക്കുന്നത്: കുഞ്ഞാലിക്കുട്ടി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം കേരളത്തിലെ യുവാക്കളെ മുഴുക്കുടിയന്‍മാരാക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി
എല്‍ഡിഎഫിന്റെ മദ്യനയം കേരളത്തിലെ യുവാക്കളെ മുഴുക്കുടിയന്‍മാരാക്കുന്നത്: കുഞ്ഞാലിക്കുട്ടി

മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം കേരളത്തിലെ യുവാക്കളെ മുഴുക്കുടിയന്‍മാരാക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി.  ഈ നയത്തോടുള്ള ശക്തമായ എതിര്‍പ്പ് ലീഗ് തുടരും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മദ്യനയത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പ് പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി 

നേരത്തെ സര്‍ക്കാരിന്റെ മദ്യനയത്തിന് എതിരെ വിവിധ ക്രൈസ്തവ സഭകളും രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പാവങ്ങളുടെ രക്തമൂറ്റി കുടിക്കുകയാണെന്ന് താമരശ്ശേരി ബിഷപ്പ് റമജിയോസ് ഇഞ്ചനാനിയേല്‍ പറഞ്ഞു. മദ്യനയം ചെങ്ങന്നൂരില്‍ ജനവിധി സിപിഎമ്മിന് എതിരാക്കാന്‍ ഇടയാക്കും. സിപിഐയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മദ്യക്കച്ചവടം തിരിച്ചുകൊണ്ടുവന്നത്. സര്‍ക്കാരിന് ധാര്‍മ്മികതയില്ലെന്നും ബിഷപ്പ് ആരോപിച്ചിരുന്നു. 

മദ്യനയം മറ്റൊരു ഓഖി ദുരന്തത്തിന് സമാനമാണെന്ന് കെസിബിസി വ്യക്തമാക്കി. മദ്യനയം വഞ്ചനാപരമാണ്. ചെങ്ങന്നൂരില്‍ സര്‍ക്കാര്‍ തീരുമാനത്തോട് എതിരായ ജനമനസ്സ് പ്രകടമാകും. ഇടതുമുന്നണി പ്രകടനപത്രികയോട് ആത്മാര്‍ത്ഥത കാട്ടണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. ഏപ്രില്‍ രണ്ടിന് സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ മദ്യവിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെസിബിസി അറിയിച്ചു.

നേരത്തെ അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. നിയമാനുസൃതമായേ ഇവ തുറക്കൂ. സംസ്ഥാനത്ത് പുകിയ ബാറുകള്‍ അനുവദിക്കില്ലെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു. ദേശീയ, സംസ്ഥാന പാതകള്‍ കടന്നുപോകുന്ന പഞ്ചായത്തുകളില്‍ കൂടുതല്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ വഴിയൊരുങ്ങിയ സാഹചര്യത്തിലാണ് മന്ത്രി വിശദീകരണം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com