ചെങ്ങന്നൂരിലെ കേന്ദ്ര സര്‍ക്കാര്‍ പരിപാടിയില്‍ ബിജെപി നേതാക്കള്‍;പരാതിയുമായി സിപിഎമ്മും കോണ്‍ഗ്രസും

ചെങ്ങന്നൂരില്‍ കേന്ദ്രസര്‍ക്കാര്‍ പരിപാടിയില്‍ ബിജെപി നേതാക്കള്‍ -സിപിഎം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. തെരഞ്ഞടുപ്പ് കമ്മീഷനും, കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനും പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്
ചെങ്ങന്നൂരിലെ കേന്ദ്ര സര്‍ക്കാര്‍ പരിപാടിയില്‍ ബിജെപി നേതാക്കള്‍;പരാതിയുമായി സിപിഎമ്മും കോണ്‍ഗ്രസും

ചെങ്ങന്നൂര്‍: കേന്ദ്ര തൊഴില്‍ മന്ത്രാലയം സംഘടപ്പിച്ച തൊഴില്‍ മേളയ്‌ക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും. സിപിഎം ആലപ്പുഴജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. തെരഞ്ഞടുപ്പ് കമ്മീഷനും, കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനും പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റും ജില്ലാ പ്രസിഡന്റും സ്ഥാനാര്‍ത്ഥിയും പങ്കെടുത്തിരുന്നു. ഇതിനെതിരെയാണ് സിപിഎമ്മും കോണ്‍ഗ്രസും രംഗത്തുവന്നിട്ടുള്ളത്

യുവജനങ്ങള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം നല്‍കുന്നതിനുളള കേന്ദ്രസര്‍ക്കാരിന്റെ കൗശല്‍മേളയാണ് ബിജെപി പരിപാടിയാക്കി മാറ്റിയത്. കഴിഞ്ഞ  ബുധന്‍, വ്യാഴം ദിവസങ്ങളിലായിരുന്നു ബിജെപി നേതാക്കള്‍ പങ്കെടുത്ത പരിപാടി. ഇതിനെ രാഷ്ട്രീയമായി ഉപയോഗിച്ച ബിജെപിയുടെ നിലപാടിനെതിരെ അന്ന് തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പുകളില്‍ ജനങ്ങളെ സ്വാധീനിക്കുന്ന നിലയിലുളള ഇടപെടല്‍ നടത്തരുതെന്നാണ് കീഴ്‌വഴക്കം. ഇത് കാറ്റില്‍ പറത്തി കേന്ദ്രസര്‍ക്കാര്‍ പദ്ധതി തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ഉപയോഗിച്ചിരിക്കുകയാണെന്നാണ് പരാതി. 

കൗശല്‍ മേളയുടെ പോസ്റ്ററുകളില്‍  പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഒപ്പം പി എസ് ശ്രീധരന്‍ പിളളയുടെ ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനുളള ബിജെപിയുടെ ശ്രമമാണെന്നാണ് ആരോപണം. 18 വയസ്സിനും 28 വയസ്സിനും ഇടയില്‍ പ്രായമുളള യുവതി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക ലക്ഷ്യമിട്ടാണ് കൗശല്‍ മേള സംഘടിപ്പിച്ചത്. പരിപാടിയില്‍ സജീവ സാന്നിധ്യമായി ശ്രീധരന്‍പിളളയെ നിര്‍ത്തിയത് യുവാക്കളുടെ വോട്ട് ലക്ഷ്യമിട്ടാണെന്നും ആരോപണം ഉയര്‍ന്നിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com