'പുലയ സ്ത്രീയില്‍ ജനിച്ചവനാണ് വൈദികന്‍, അവരൊക്കെ പറഞ്ഞാല്‍ കത്തോലിക്കക്കാര്‍ കേള്‍ക്കുമോ?' കര്‍ദിനാളിനെ എതിര്‍ക്കുന്നവരെ അധിക്ഷേപിച്ച് പി.സി ജോര്‍ജ്

'എറണാകുളംഅങ്കമാലി രൂപതയില്‍ ഇതേ പോലെ ചന്തകളായ ഒരുപാട് വൈദികര്‍ ഉണ്ട്. അവരുടെ കുര്‍ബാന പോലും സ്വീകരിക്കാന്‍ ക്രിസ്ത്യാനികളെ കിട്ടാതാകും'
'പുലയ സ്ത്രീയില്‍ ജനിച്ചവനാണ് വൈദികന്‍, അവരൊക്കെ പറഞ്ഞാല്‍ കത്തോലിക്കക്കാര്‍ കേള്‍ക്കുമോ?' കര്‍ദിനാളിനെ എതിര്‍ക്കുന്നവരെ അധിക്ഷേപിച്ച് പി.സി ജോര്‍ജ്

ദളിതരെ അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്. എറണാകുളം അങ്കമാലി അതിരൂപതാ ഭൂമിയിടപാട് വിഷയത്തിലാണ് ജോര്‍ജ് ദളിതരെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ നിലപാടെടുത്ത വൈദികരെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് എംഎല്‍എ. ഇതില്‍ ഒരാള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്. പുലയ സ്ത്രീയില്‍ ജനിച്ചവനാണ് വൈദികനെന്നും അവരൊക്കെ പറഞ്ഞാല്‍ കത്തോലിക്കക്കാര്‍ കേള്‍ക്കുമോയെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പി.സി ജോര്‍ജ് പറയുന്നത്.  

'പുലയ സ്ത്രീയില്‍ ജനിച്ചവനാണ് വൈദികന്‍. അവരൊക്കെ പറഞ്ഞാല്‍ ഇവിടെ കത്തോലിക്കാകാര്‍ കേള്‍ക്കുമോ? ഇവരൊക്കെ കത്തോലിക്കരെന്ന് പറയാനാകുമോ.. എറണാകുളംഅങ്കമാലി രൂപതയില്‍ ഇതേ പോലെ ചന്തകളായ ഒരുപാട് വൈദികര്‍ ഉണ്ട്. അവരുടെ കുര്‍ബാന പോലും സ്വീകരിക്കാന്‍ ക്രിസ്ത്യാനികളെ കിട്ടാതാകും. വലിയ താമസമില്ലാതെ. വലിയ പ്രമുഖമായ കുടുംബത്തിന്റെ പേരാണ് ഈ വൈദികന് ഇട്ടിരിക്കുന്നത്. ഇത്ര വലിയ കുടുംബത്തിലെ മാന്യന്‍ എങ്ങനെയാണ് ചന്തകള്‍ക്കൊപ്പം കൂടിയെന്ന്. അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്. അവിടെ വേലയ്ക്ക് നിന്ന പുലയ സ്ത്രീക്ക് ഉണ്ടായവനാണ്. പോരെ. അവന്‍ വൈദികനായി. എങ്ങനെ സഭ നന്നാകും.' 

പണ്ടൊക്കെ വൈദികനെ തെരഞ്ഞെടുത്തത് വളരെ മാന്യമായിട്ടാണ്. വൈദികരുടെ എണ്ണം കുറഞ്ഞപ്പോള്‍ ഏത് ചന്തയ്ക്കും വൈദികനാകാമെന്നായിരിക്കുകയാണ്. പത്ത് ചക്രം കാണുമ്പോള്‍ ഇവരൊക്കെ ഹാലിളകും. ഇതൊന്നും ശരിയായ നടപടിയല്ല. അങ്കമാലി എറണാകുളം അതിരൂപതയുടെ നടപടികള്‍ കത്തോലിക്കാ സഭയ്ക്ക് നാണക്കേടുണ്ടാക്കുകയാണ്.' പി.സി ജോര്‍ജ് പറഞ്ഞു. 

കര്‍ദിനാളിനെതിരേ കേസിന് പോകാന്‍ അഞ്ച് ലക്ഷം രൂപയാണ് ചെലവാക്കിയതെന്നും എവിടെനിന്നാണ് ഇത്രയും പണം ലഭിച്ചതെന്നും എംഎല്‍എ ചോദിക്കുന്നുണ്ട്. കര്‍ദ്ദിനാളിനെതിരേ നടക്കുന്ന നീക്കത്തിന് പിന്നില്‍ വലിയവരുണ്ടെന്നും ഇതിനെതിരേ വിശ്വാസികള്‍ നിലകൊള്ളണമെന്നും ജോര്‍ജ് പറയുന്നു. 

ദളിത് സ്‌നേഹം പറഞ്ഞ് പൂഞ്ഞാറില്‍ വോട്ടു തേടിയിട്ട് പി.സി ജോര്‍ജ് ഇത്രയും മോശമായി ദളിതരെ അപമാനിച്ചതിനെതിരേ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ചോദ്യത്തിന് ഉത്തരമായാണ് അദ്ദേഹം ഭൂമിതര്‍ക്കത്തേക്കുറിച്ച് സംസാരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com