വിഴിഞ്ഞം പദ്ധതി സമയത്ത് തീരില്ലെന്ന് അദാനി; ഓഖിയില്‍ ഡ്രജ്ജര്‍ തകര്‍ന്നുവെന്ന് വിശദീകരണം

കരാര്‍ ലംഘനത്തിലൂടെ സര്‍ക്കാരിന് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യം വരുന്നത് ഒഴിവാക്കാനാണ് ഓഖി ദുരന്തം മറയാക്കുന്നത് എന്നാണ് ആരോപണം
വിഴിഞ്ഞം പദ്ധതി സമയത്ത് തീരില്ലെന്ന് അദാനി; ഓഖിയില്‍ ഡ്രജ്ജര്‍ തകര്‍ന്നുവെന്ന് വിശദീകരണം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ദ്ദിഷ്ട സമയത്ത് തീരില്ലെന്ന അദാനി. ഓഖി ദുരന്തത്തില്‍ ഡ്രജ്ജറുകള്‍ തകര്‍ന്നു വീണതാണ് പദ്ധതി സമയത്ത് തീരാതിരിക്കാനുള്ള കാരണമെന്നാണ് കമ്പനിയുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി തുറമുഖ കമ്പനിക്ക് അദാനി ഗ്രൂപ്പ് കത്ത് നല്‍കി. 

എന്നാല്‍ കരാര്‍ ലംഘനത്തിലൂടെ സര്‍ക്കാരിന് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യം വരുന്നത് ഒഴിവാക്കാനാണ് ഓഖി ദുരന്തം മറയാക്കുന്നത് എന്നാണ് ആരോപണം ഉയരുന്നത്. കരാറില്‍ പറയുന്ന സമയത്തിനുള്ള പണി തീര്‍ത്തില്ലെങ്കില്‍ ദിവസം 12 ലക്ഷം രൂപ എന്ന കണക്കിലാണ് കമ്പനി സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കേണ്ടത്. 
 
പാറ കിട്ടാത്തതാണ് വിഴിഞ്ഞം പദ്ധതിയുടെ മെല്ലെപ്പോക്കിന് കാരണമെന്ന് സൂചന. പദ്ധതി വൈകുന്നതിനാല്‍ ഉപകമ്പനി 100 കോടിയുടെ നഷ്ടപരിഹാരം ചോദിച്ചെന്നും തുറമുഖ കമ്പനിക്ക് അദാനി ഗ്രൂപ്പ്  നല്‍കിയ കത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com