ടിആര്‍ ചന്ദ്രദത്ത് അന്തരിച്ചു

ടിആര്‍ ചന്ദ്രദത്ത് അന്തരിച്ചു
ടിആര്‍ ചന്ദ്രദത്ത് അന്തരിച്ചു

തൃശൂര്‍:  കോസ്റ്റ് ഫോര്‍ഡ് ഡയറക്ടറും രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ടിആര്‍ ചന്ദ്ര ദത്ത് അന്തരിച്ചു. 75 വസയാസിരുന്നു. 

അര്‍ബുദ രോഗ ബാധിതനായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്.

മൃതദേഹം ഉച്ചയോടെ തൃശ്ശൂര്‍ അയ്യന്തോള്‍ കോസ്റ്റ് ഫോര്‍ഡില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളജിന് കൈമാറും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com