മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളുമാണ് ആര്‍.എസ്.എസിന്റെ മുഖ്യ ശത്രു: മുഖ്യമന്ത്രി പിണറായി വിജയന്‍

സി.പി.എം പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാന്‍ പല ഭാഗത്ത് നിന്ന് ശ്രമം നടക്കുമെന്നും എന്നാല്‍ ആരും ഇത്തരം പ്രകോപനത്തില്‍ കുടുങ്ങരുതെന്നും ചെങ്ങന്നൂരില്‍ വോട്ടര്‍മാരോട് മുഖ്യമന്ത്രി
മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളുമാണ് ആര്‍.എസ്.എസിന്റെ മുഖ്യ ശത്രു: മുഖ്യമന്ത്രി പിണറായി വിജയന്‍

ചെങ്ങന്നൂര്‍: മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളുമാണ് ആര്‍.എസ്.എസിന്റെ മുഖ്യ ശത്രുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 
ഇത്തരക്കാര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് ബി.ജെ.പി ഭരിക്കുന്നത്. ദളിതര്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുമുളള അക്രമങ്ങള്‍ ഇതില്‍ നിന്നുണ്ടാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രാജ്യത്ത് വോട്ടര്‍മാര്‍ ബി.ജെ.പിക്കെതിരേ വേഗത്തില്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. ഇതുവരെ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന അതാണ്. രാജ്യത്ത് എന്‍.ഡി.എയുടെ തകര്‍ച്ച വേഗത്തിലാണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സി.പി.എം പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാന്‍ പല ഭാഗത്ത് നിന്ന് ശ്രമം നടക്കുമെന്നും എന്നാല്‍ ആരും ഇത്തരം പ്രകോപനത്തില്‍ കുടുങ്ങരുതെന്നും ചെങ്ങന്നൂരില്‍ വോട്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.  

ആര്‍.എസ്.എസ് ദളിതനെ മനുഷ്യരായി പോലും കാണുന്നില്ല. മറിച്ച് ശൂദ്രനായാണ് കാണുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദളിതര്‍ക്കെതിരെയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയും അക്രമങ്ങള്‍ അഴിഞ്ഞാടുകയാണ്. ഇതിന് പോം വഴി എന്‍.ഡി.എ സര്‍ക്കാരിനെ തിരിച്ചിറക്കുക എന്നതാണ്. അതിന് ഇടതുപക്ഷ മതേതര ബദലുകള്‍ ഉയര്‍ന്ന് വരണം'.

ബി.ജെ.പിക്കെതിരേ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസിനും കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസും ബി.ജെ.പിയുടെ നിലപാടുമായി സമരസപ്പെട്ട് പോവുകയാണ്. രാജ്യത്ത് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് പിന്നിലെല്ലാം കോണ്‍ഗ്രസിന്റെ സ്വാധീനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ പോലും ബി.ജെ.പിക്ക് ഒരു എം.എല്‍.എയെ കിട്ടിയത് കോണ്‍ഗ്രസിന്റെ പിന്തുണയോട് കൂടിയാണ്. ബി.ജെ.പിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ തോതില്‍ ചേക്കേറുന്നു. നേതൃത്വം തീരുമാനമെടുക്കും മുമ്പെ കോണ്‍ഗ്രസുകാര്‍ അങ്ങോട്ട് പോയി ചാടിക്കയറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com