'വോട്ടാണ് പ്രധാനം, ആരോടും അയിത്തമില്ല' ; മുരളീധരനെ തള്ളി കുമ്മനം രാജശേഖരന്‍

കെ എം മാണിയെ കൂടെ കൂട്ടുന്നതിനെ ചൊല്ലിയുള്ള ബിജെപിയിലെ തര്‍ക്കം തുടരുന്നു
'വോട്ടാണ് പ്രധാനം, ആരോടും അയിത്തമില്ല' ; മുരളീധരനെ തള്ളി കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : കെ എം മാണിയെ കൂടെ കൂട്ടുന്നതിനെ ചൊല്ലിയുള്ള ബിജെപിയിലെ തര്‍ക്കം തുടരുന്നു. ബിജെപി നേതാവ് വി മുരളീധരന്റെ നിലപാടിനെ തള്ളി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. ആരോടും അയിത്തമില്ല. എല്ലാവരോടും സഹകരിക്കും. വോട്ടാണ് പ്രധാനമെന്നും കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. 

അഴിമതിക്കാരെ എന്‍ഡിഎയില്‍ എടുക്കില്ലെന്ന് വി മുരളീധരന്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. എന്‍ഡിഎയുടെ ആശയ ആദര്‍ശങ്ങള്‍ അംഗീകരിക്കുന്നവരെ മാത്രമേ മുന്നണിയില്‍ ഉള്‍പ്പെടുത്താനാകൂ. കെ എം മാണി മുന്നണിയിലേക്ക് വരണമെങ്കില്‍ നിലപാട് മാറ്റേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു. മാണിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത കുമ്മനത്തിന്റെ പ്രസ്താവനയെ എതിര്‍ത്താണ് മുരളീധരന്‍ നിലപാട് വ്യക്തമാക്കിയത്. 

അതേസമയം വി മുരളീധരന്റെ അഭിപ്രായപ്രകടനത്തെ എതിര്‍ത്ത് ബിജെപി നേതാവും ചെങ്ങന്നൂരിലെ ബിജെപി നേതാവുമായ പി എസ് ശ്രീധരന്‍ പിള്ളയും രംഗത്തെത്തി. കെ എം മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ല. ഇക്കാര്യത്തില്‍ മുരളീധരന്റെ അഭിപ്രായത്തോട് യോജിപ്പില്ല. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മക്ക് സ്ഥാനമില്ലെന്നും ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com