ശബരിമല ഇടത്താവളങ്ങള്‍ വികസിപ്പിക്കാനുള്ള സമഗ്രപദ്ധതിക്ക് തുടക്കമാകുന്നു

സംസ്ഥാനസര്‍ക്കാരുമായും ദേവസ്വം ബോര്‍ഡുമായും ചേര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുക
ശബരിമല ഇടത്താവളങ്ങള്‍ വികസിപ്പിക്കാനുള്ള സമഗ്രപദ്ധതിക്ക് തുടക്കമാകുന്നു

തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടനകാലത്തെ ഇടത്താവളങ്ങള്‍ വികസിപ്പിക്കാനുള്ള സമഗ്രപദ്ധതിക്ക് തുടക്കമാകുന്നു. സംസ്ഥാനത്തെ പത്ത് ഇടത്താവളങ്ങളില്‍ മികച്ച സൗകര്യം ഒരുക്കാനാണ് പദ്ധതി. മുഖ്യമന്ത്രിയുടെ ഓഫീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

സംസ്ഥാനസര്‍ക്കാരുമായും ദേവസ്വം ബോര്‍ഡുമായും ചേര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുക. ശുചിമുറികള്‍, ഭോജനശാല, എടിഎം സൗകര്യങ്ങള്‍ എന്നിവ ഓരോ ഇടത്താവളത്തിലും സജ്ജീകരിക്കും. വാഹന റിപ്പയറിംഗ് കേന്ദ്രം, ഫ്യുവല്‍ പമ്പുകള്‍ തുടങ്ങിയവയും കേന്ദ്രത്തിലുണ്ടാകും. 


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ശബരിമല തീര്‍ത്ഥാടനകാലത്തെ ഇടത്താവളങ്ങള്‍ വികസിപ്പിക്കാനുള്ള സമഗ്രപദ്ധതിക്ക് തുടക്കമാകുന്നു. സംസ്ഥാനത്തെ പത്ത് ഇടത്താവളങ്ങളില്‍ മികച്ച സൗകര്യം ഒരുക്കാനാണ് പദ്ധതി. സംസ്ഥാനസര്‍ക്കാരുമായും ദേവസ്വം ബോര്‍ഡുമായും ചേര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുക. വൃത്തിയുള്ള ശുചിമുറികള്‍, വിശാലമായ ഭോജനശാല, വിശ്രമസങ്കേതങ്ങള്‍, ഏ.റ്റി.എം. സൗകര്യങ്ങള്‍ എന്നിവ ഓരോ ഇടത്താവളത്തിലും സജ്ജീകരിക്കും. വിവിധ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ള സൗകര്യങ്ങള്‍ക്കൊപ്പം വാഹന റിപ്പയറിംഗിനുള്ള കേന്ദ്രവും ഫ്യുവല്‍ പമ്പുകളും ഓരോ കേന്ദ്രത്തിലും ഒരുക്കും. നെല്ലിയോട് ഭഗവതി ക്ഷേത്രം കണ്ണൂര്‍, കാടാമ്പുഴ ഭഗവതി ക്ഷേത്രം, തൃത്തല്ലൂര്‍ ശിവക്ഷേത്രം ചാവക്കാട്, കൊടുങ്ങല്ലൂര്‍ തിരുവാഞ്ചിക്കുളം ക്ഷേത്രം, മുടിക്കോട് ശിവക്ഷേത്രം, തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം, കീഴില്ലം മഹാദേവക്ഷേത്രം, ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രം, കഴക്കൂട്ടം എന്നിവിടങ്ങളിലാണ് തീര്‍ത്ഥാടകസൗഹൃദപദ്ധതി നടപ്പാക്കുക. മുപ്പത്തിയാറ് ഇടത്താവളങ്ങളില്‍ ഇത്തരം സൗകര്യങ്ങളൊരുക്കി വികസിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com