കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ കേസ് സുപ്രീംകോടതിയിലേക്ക്; ക്രിസ്ത്യന്‍ ജഡ്ജിമാര്‍ കേസ് പരിഗണിക്കരുതെന്ന് ഹര്‍ജിക്കാരന്‍

കര്‍ദ്ദിനാളിനെതിരായ അന്വേഷണവുമായി  മുന്നോട്ടു പോകാന്‍ അനുവദിക്കണം, സുപ്രീംകോടതിയിലെ ക്രിസ്ത്യന്‍ ജഡ്ജുമാര്‍ ഉള്‍പ്പെടാത്ത ബെഞ്ച് കേസ് പരിഗണിക്കണം എന്നീ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിക്കുന്നു
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ കേസ് സുപ്രീംകോടതിയിലേക്ക്; ക്രിസ്ത്യന്‍ ജഡ്ജിമാര്‍ കേസ് പരിഗണിക്കരുതെന്ന് ഹര്‍ജിക്കാരന്‍

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ കേസ് സുപ്രീംകോടതിയിലേക്ക്. കര്‍ജിനാളിനെതിരായ അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയാണ് സുപ്രീംകോടതിയിലേക്കെത്തുന്നത്. 

സഭാ വിശ്വാസിയായ മാര്‍ട്ടിന്‍ പയ്യപ്പള്ളിയാണ്‌ ഹര്‍ജിയുമായി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടും. കര്‍ദ്ദിനാളിനെതിരായ അന്വേഷണവുമായി  മുന്നോട്ടു പോകാന്‍ അനുവദിക്കണം, സുപ്രീംകോടതിയിലെ ക്രിസ്ത്യന്‍ ജഡ്ജുമാര്‍ ഉള്‍പ്പെടാത്ത ബെഞ്ച് കേസ് പരിഗണിക്കണം എന്നീ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിക്കുന്നു. 

ഹര്‍ജിയില്‍ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ഹാജരായേക്കുമെന്നാണ് സൂചന. സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടിലായിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നത്. എന്നാല്‍ കര്‍ദിനാളിനെതിരായ അന്വേഷണം ഹൈക്കോടതി തടയുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com