പ്രണയ വിവാഹത്തിന്റെ തലേന്ന് അച്ഛന്‍ മകളെ കുത്തിക്കൊന്നു

ആതിര ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുവരും നാളെ വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നു. 
പ്രണയ വിവാഹത്തിന്റെ തലേന്ന് അച്ഛന്‍ മകളെ കുത്തിക്കൊന്നു

അരീക്കോട്: വിഹാഹത്തലേന്ന് അച്ഛന്‍ മകളെ കുത്തിക്കൊന്നു. പത്താനാപുരം പൂത്തിക്കണ്ടിയില്‍ ആതിരയെയാണ് അച്ഛന്‍ രാജന്‍ കുത്തിക്കൊന്നത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്. 

ആതിര ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുവരും നാളെ വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിതാവ് രാജന് വിവാഹത്തില്‍ പൂര്‍ണ സമ്മതം ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിലാണ് കൊലപാതകമെന്നാണ് അനുമാനം.

സംഭവത്തില്‍ രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മുക്കം കെ.എം.സി.ടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com