അടുത്തപ്പോഴാണ് പിണറായി വിജയന്‍ മാന്യനും മര്യാദക്കാരനുമാണെന്ന് മനസ്സിലായത് : വെള്ളാപ്പള്ളി നടേശന്‍

ഭരണത്തില്‍ ഇരിക്കുമ്പോള്‍ കര്‍ക്കശക്കാരനാകണം. സമുദായത്തിന്റെ കാര്യം വരുമ്പോള്‍ താനും കര്‍ക്കശക്കാരനാണ്
അടുത്തപ്പോഴാണ് പിണറായി വിജയന്‍ മാന്യനും മര്യാദക്കാരനുമാണെന്ന് മനസ്സിലായത് : വെള്ളാപ്പള്ളി നടേശന്‍

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതികള്‍ കൊണ്ട് മൂടി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയനുമായി അടുത്തപ്പോഴാണ് അദ്ദേഹം ശാന്തനും മാന്യനും മര്യാദക്കാരനുമാണെന്ന് മനസ്സിലായതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പറവൂര്‍ മൂത്തകുന്നം എച്ച് എംഡിപി സഭയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ പുകഴ്ത്തിയത്. ഉദ്ഘാടകനായ മുഖ്യമന്ത്രി പോയതിന് ശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം. 

കടക്കൂപുറത്ത്. നികൃഷ്ട ജീവി തുടങ്ങിയ പ്രയോഗങ്ങളൊക്കെ പിണറായി വിജയന്‍ നടത്തിയതായി ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ അടുത്തപ്പോള്‍ അദ്ദേഹം തികഞ്ഞ മാന്യനാണെന്ന് മനസ്സിലായി. ഭരണത്തില്‍ ഇരിക്കുമ്പോള്‍ കര്‍ക്കശക്കാരനാകണം. സമുദായത്തിന്റെ കാര്യം വരുമ്പോള്‍ താനും കര്‍ക്കശക്കാരനാണ്. വെള്ളാപ്പള്ളി പറഞ്ഞു. 

ആര്‍ ശങ്കര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് എസ്എന്‍ഡിപി യോഗത്തിന് 13 കോളേജുകള്‍ അനുവദിച്ചത്. അതിന് ശേഷം 50 കൊല്ലത്തിനിടെ സമുദായത്തിന് കിട്ടിയത് മൂന്ന് കോളേജുകള്‍ മാത്രമാണ്. വിദ്യാഭ്യാസ മേഖലയില്‍ സമുദായത്തിന്റെ നില വളരെ മോശമാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന സമുദായം തൊഴിസധിഷ്ഠിത വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കണമെന്നും വെള്ളാപ്പള്ളി നിര്‍ദേശിച്ചു. 

എല്ലാ സമുദായങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണം. ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അത് സാധാരണക്കാരുടെയും ദുഃഖം അനുഭവിക്കുന്നവരുടെയും കണ്ണീര്‍ ഒപ്പാന്‍ ഉതകുന്നതാകണമെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com