എംപി വീരേന്ദ്രകുമാറിന് വിജയം; എൽഡിഎഫിന്റെ ഒരു വോട്ട് അസാധു

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എം.പി വീരേന്ദ്രകുമാറിന് ജയം. ഇടതുമുന്നണിയുടെ പിന്തുണയോടെ മൽസരിച്ച വീരേന്ദ്രകുമാറിന് 89 വോട്ടുകൾ ലഭിച്ചു
എംപി വീരേന്ദ്രകുമാറിന് വിജയം; എൽഡിഎഫിന്റെ ഒരു വോട്ട് അസാധു

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എം.പി വീരേന്ദ്രകുമാറിന് ജയം. ഇടതുമുന്നണിയുടെ പിന്തുണയോടെ മൽസരിച്ച വീരേന്ദ്രകുമാറിന് 89 വോട്ടുകൾ ലഭിച്ചു.  എല്‍.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായി. യു.ഡി.എഫ് സ്ഥാനാര്‍ഥി ബാബുപ്രസാദിന് 40 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് വീരേന്ദ്രകുമാർ രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്.

വോട്ടെടുപ്പിനെപ്പറ്റി യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിനെ തുടര്‍ന്ന് വൈകിയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. പോളിങ്ഏജന്റിനെ നിയോഗിക്കാത്തതിനാല്‍ സിപിഐ, ജെഡിഎസ്, എന്‍സിപി വോട്ടുകള്‍ എണ്ണരുതെന്നായിരുന്നു യു.ഡി.എഫ്  പരാതി. സംസ്ഥാന വരണാധികാരിക്ക് മുന്നില്‍ ഇതേ പരാതി ഉന്നയിച്ചെങ്കിലും തളളിയിരുന്നു. 

കേരള കോണ്‍ഗ്രസിലെ ഒന്‍പത് അംഗങ്ങളും, ബിജെപി അംഗം ഒ.രാജഗോപാലും പി.സി. ജോര്‍ജും വോട്ടെടുപ്പില്‍നിന്ന്് വിട്ടുനിന്നിരുന്നു. ആരോഗ്യ കാരണങ്ങളാല്‍ അഹമ്മദ് കബീര്‍ എംഎല്‍എയും വോട്ടുചെയ്യാനെത്തിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com