പോളിം​ഗ് ഏജന്റുമാരില്ലാത്ത പാർട്ടികളുടെ വോട്ട് എണ്ണരുത് ; പരാതിയുമായി പ്രതിപക്ഷം

പോളിം​ഗ്  ഏജന്റുമാരെ നിയമിക്കാത്തത് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു
പോളിം​ഗ് ഏജന്റുമാരില്ലാത്ത പാർട്ടികളുടെ വോട്ട് എണ്ണരുത് ; പരാതിയുമായി പ്രതിപക്ഷം

തി​രു​വ​ന​ന്ത​പു​രം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ പോളിം​ഗ് ഏജന്റുമാരെ നിയമിക്കാത്ത പാർട്ടികളുടെ വോട്ട് എണ്ണരുതെന്ന ആവശ്യവുമായി യുഡിഎഫ്. ഇക്കാര്യം ചൂണ്ടിക്കാട്ടി യു​ഡി​എ​ഫ് നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​ക്കു പ​രാ​തി ന​ൽ​കി. ഏജന്റുമാരെ നിയമിക്കാത്തത് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഭരണ മുന്നണിയിലെ സി​പി​ഐ, ജ​ന​താ​ദ​ൾ, എ​ൻ​സി​പി എ​ന്നി ക​ക്ഷി​ക​ൾ​ക്കാ​ണ് ഏ​ജ​ന്‍റു​മാ​രി​ല്ലാ​തി​രു​ന്ന​ത്. ഓ​രോ അം​ഗ​വും ചെ​യ്യു​ന്ന വോ​ട്ട് അ​ത​തു പാ​ർ​ട്ടി​ക​ൾ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ നി​യ​മി​ക്കു​ന്ന ഏ​ജ​ന്‍റു​മാ​രെ കാ​ണി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. കൂ​റു​മാ​റ്റം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഓ​പ്പ​ണ്‍ വോ​ട്ട്. എന്നാൽ ഈ മൂ​ന്ന് പാ​ർ​ട്ടി​ക​ളും പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​രെ നിയോ​ഗിച്ചിരുന്നില്ല. 

പോളിം​ഗ്  ഏ​ജ​ന്‍റു​മാ​രി​ല്ലാ​ത്ത പാ​ർ​ട്ടി​ക​ളു​ടെ വോ​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്നും യുഡിഎഫ് പരാതിയിൽ ആവശ്യപ്പെട്ടു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ എം പി വീരേന്ദ്രകുമാറും കോൺ​ഗ്രസിലെ ബി ബാബുപ്രസാദും തമ്മിലാണ് മൽസരം. ജയിക്കാൻ 71 വോട്ടുകളാണ് വേണ്ടത്. എൽഡിഎഫിന് 90 അം​ഗങ്ങളുണ്ട്.  യുഡിഫിന് 41 പേരുടെ പിന്തുണ മാത്രമെ ഉള്ളു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com