സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയിൽ ആശങ്കവേണ്ട: ​ഗീത ​ഗോപിനാഥ്

കെഎസ്ആര്‍ടിസി ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശം പ്രാ​യോ​ഗി​ക​മാ​യി ഗു​ണ​ക​ര​മാ​കും
സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയിൽ ആശങ്കവേണ്ട: ​ഗീത ​ഗോപിനാഥ്

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സാമ്പത്തിക സ്ഥി​തി​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ സാമ്പത്തിക ഉ​പ​ദേ​ഷ്ടാ​വ് ഗീ​ത ഗോ​പി​നാ​ഥ്. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു 2016 നു​ശേ​ഷം സം​സ്ഥാ​ന​ത്തെ സാമ്പത്തിക സ്ഥി​തി മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഹാ​ഷ് ഫ്യൂ​ച്ച​ർ ഉ​ച്ച​കോ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​വ​ർ പ​റ​ഞ്ഞു.

കേ​ര​ളം സാമ്പത്തിക മു​ന്നേ​റ്റ​ത്തി​ലാ​ണ്. ഐ​ടി, വാ​ണി​ജ്യം, ഗ​താ​ഗ​തം, ആ​രോ​ഗ്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ട്. കെഎസ്ആര്‍ടിസി ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശം പ്രാ​യോ​ഗി​ക​മാ​യി ഗു​ണ​ക​ര​മാ​കും. ഒ​റ്റ​രാ​ത്രി​കൊ​ണ്ട് നോ​ട്ട് നി​രോ​ധി​ച്ച​ത് തി​ക​ഞ്ഞ പ​രാ​ജ​യ​മാ​യി​രു​ന്നെ​ന്നും രാ​ജ്യ​ത്തെ സാമ്പത്തിക മേ​ഖ​ല​യെ അ​തു പാ​ടെ മ​ന്ദീ​ഭ​വി​പ്പി​ച്ചെ​ന്നും ഗീ​ത ഗോ​പി​നാ​ഥ് ചൂ​ണ്ടി​ക്കാ​ട്ടി.

ച​ര​ക്കു​സേ​വ​ന നി​കു​തി ഏ​ർ​പ്പാ​ടാ​ക്കി​യ​തി​ൽ തു​ട​ക്ക​ത്തി​ൽ ചി​ല പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വാ​ണി​ജ്യ വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ ഇ​പ്പോ​ഴി​തു പ്രാ​വ​ർ​ത്തി​ക​മാ​യി വ​രു​ന്നു​ണ്ട്. വ​രും​കാ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട നി​ല​യി​ലേ​ക്കു സാ​ന്പ​ത്തി​ക മേ​ഖ​ല​യെ ഉ​യ​ർ​ത്താ​ൻ ജി​എ​സ്ടി​ക്കു ക​ഴി​യു​മെ​ന്നും ഗീ​ത ഗോ​പി​നാ​ഥ് വ്യ​ക്ത​മാ​ക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com