സാഹിത്യത്തെ ഭാഷയില്‍ നിന്ന് ആട്ടിയോടിക്കുകയാണ്: സാഹിത്യത്തിന് ഇടമില്ലെങ്കില്‍ എന്റെ പുസ്തകവും പഠിപ്പിക്കണ്ട: എംടി

സാഹിത്യത്തിന് ഇടമില്ലെങ്കില്‍ തന്റെ പുസ്തകവും പഠിപ്പിക്കേണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
സാഹിത്യത്തെ ഭാഷയില്‍ നിന്ന് ആട്ടിയോടിക്കുകയാണ്: സാഹിത്യത്തിന് ഇടമില്ലെങ്കില്‍ എന്റെ പുസ്തകവും പഠിപ്പിക്കണ്ട: എംടി

തന്റെ കവിതകള്‍ പാഠപുസ്തകത്തിലും ഗവേഷണത്തിനും ഉപയോഗിക്കെണ്ടെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവനക്ക് പിന്നാലെ അതേ അഭിപ്രായവുമായി എംടി വാസുദേവന്‍ നായരും രംഗത്ത്. സാഹിത്യത്തിന് ഇടമില്ലെങ്കില്‍ തന്റെ പുസ്തകവും പഠിപ്പിക്കേണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

സാഹിത്യത്തെ പാഠ്യപദ്ധതിയില്‍ നിന്ന് ആട്ടിപ്പായിക്കുകയാണ്. കുട്ടികള്‍ക്ക് ഭാഷയും സാഹിത്യവും അറിയില്ല. ചുള്ളിക്കാട് പറഞ്ഞത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. ബാലചന്ദ്രന്‍  ചുള്ളിക്കാട് പാഠ്യപദ്ധതിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ട് അധിക ദിവസം കഴിയുന്നതിന് പിന്നാലെയാണ് എംടിയുടെ പ്രസ്താവന.

തന്റെ കവിതകളും മറ്റും പാഠപുസ്തകത്തില്‍ പഠിപ്പിക്കരുതെന്നും ഗവേഷണത്തിന് ഉപയോഗിക്കരുതെന്നുമായിരുന്നു ചുള്ളിക്കാട് പറഞ്ഞത്. ചുള്ളിക്കാടിന് പിന്തുണയുമായി നിരവധി സാഹിത്യകാരന്മാര്‍ രംഗത്തെത്തിയിരുന്നു. അതേസമയം എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ ഈ പ്രസ്താവനയോട് വിയോജിപ്പാണ് പ്രകടിപ്പിച്ചത്. എല്ലാവരും ഇത്തരത്തില്‍ പ്രസ്താവനകളിറക്കിയാല്‍ ഭാഷ എങ്ങിനെ പഠിപ്പിക്കുമെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com