ക്രിമിനൽ ചിന്ത ‌പാടില്ല; തടവുകാരോട് മാന്യമായി പെരുമാറണമെന്ന് പൊലീസിനോട് മുഖ്യമന്ത്രി 

ക്രിമിനൽ ചിന്ത ‌പാടില്ല; തടവുകാരോട് മാന്യമായി പെരുമാറണമെന്ന് പൊലീസിനോട് മുഖ്യമന്ത്രി 

ജയിലിനകത്തുള്ളവരിൽ എല്ലാവരും ക്രിമിനൽ സ്വഭാവമുള്ളവരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ജയിലിനകത്തുള്ളവരിൽ എല്ലാവരും ക്രിമിനൽ സ്വഭാവമുള്ളവരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 
പോലീസുകാർ ജയിലിലെ തടവുകാരോട് മാന്യമായി പെരുമാറണം.  അവരോട് സഹാനുഭൂതിയോടെ സമീപിക്കണമെന്നും തിരുവനന്തപുരത്ത് പാസിംഗ് ഒൗട്ട് പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു. 

 ക്രിമിനൽ ചിന്ത പോലീസുകാരുടെ മനസിലേക്ക് കടന്നു വരരുത്. ജയിലിലെ അന്തേവാസികൾക്ക് തെറ്റായി ഒന്നും ചെയ്ത് കൊടുക്കരുത്. ശരിയായ ജീവിത പാതയിലേക്ക് അവരെ തിരിച്ചുകൊണ്ടു വരാൻ പോലീസ് ശ്രമിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com