ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ബിഡിജെഎസിന് ആര്‍ഹമായ പദവി ലഭിക്കും: വി മുരളീധരന്‍

ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പിനു മുമ്പ് ബി.ഡി.ജെ.എസിന് കേന്ദ്രസര്‍ക്കാര്‍ പദവി നല്‍കുമെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരന്‍. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്ന് ഇതുസംബന്ധിച്ച് ഉറപ്പു ലഭിച്ചു
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ബിഡിജെഎസിന് ആര്‍ഹമായ പദവി ലഭിക്കും: വി മുരളീധരന്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പിനു മുമ്പ് ബി.ഡി.ജെ.എസിന് കേന്ദ്രസര്‍ക്കാര്‍ പദവി നല്‍കുമെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരന്‍. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്ന് ഇതുസംബന്ധിച്ച് ഉറപ്പു ലഭിച്ചെന്നും മുരളീധരന്‍ പറഞ്ഞു. മാതൃഭൂമി ചോദ്യം ഉത്തരം പരിപാടിയിലാണ് മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

മാണിയുമായി ബി.ജെ.പി ചര്‍ച്ച നടത്തിയതിനെതിരെ മുരളീധരന്‍ രംഗത്തെത്തി. പി.കെ കൃഷ്ണദാസ് നടത്തിയ ചര്‍ച്ച മാണിക്ക് ഗുണം ചെയ്തു. എല്ലാവരും മാണിയെ സമീപിക്കുന്നു എന്ന തോന്നല്‍ ഇതുണ്ടാക്കിയെന്നും ഇതിന്റെ രാഷ്ട്രീയ നേട്ടം ലഭിക്കുക മാണിക്കാണെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂരില്‍ പിന്തുണ തേടി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ വീട്ടില്‍ പോയി ചര്‍ച്ച നടത്തിയതിനെച്ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത ഉടലെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com