മതം മാറിയതിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയില്‍ 

തിരൂര്‍ യാസിര്‍ വധക്കേസില്‍ പ്രതിയായ സുരേന്ദ്രനെയാണ് കര്‍ണ്ണാടകയില്‍ നിന്ന് അറസ്റ്റു ചെയ്തത്
മതം മാറിയതിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയില്‍ 

രുപത് കൊല്ലം മുന്‍പ് നടന്ന കൊലപാതകക്കേസിലെ പ്രതിയെ പൊലീസ് പിടികൂടി. തിരൂര്‍ യാസിര്‍ വധക്കേസില്‍ പ്രതിയായ സുരേന്ദ്രനെയാണ് കര്‍ണ്ണാടകയില്‍ നിന്ന് അറസ്റ്റു ചെയ്തത്. അവിടെ ഒളിച്ച് കഴിയുകയായിരുന്നു ഇയാള്‍. 

മതംമാറിയതിന്റെ വിരോധത്തില്‍ 1998 ലാണ് ഓട്ടോറിക്ഷ ഡ്രൈവറായ യാസിര്‍ കൊല്ലപ്പെടുന്നത്. സുരേന്ദ്രന്‍ അടക്കമുള്ള ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ യാസിറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട അഞ്ച് പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പൊലീസിന് വെട്ടിച്ച് വിദേശത്തേക്ക് കടന്നുകളഞ്ഞതിനാല്‍ സുരേന്ദ്രനെ അറസ്റ്റു ചെയ്യാന്‍ സാധിച്ചില്ല. 

ഇയാള്‍ വിദേശത്തുനിന്ന് തിരികെ വന്നെങ്കിലും നാട്ടിലേക്ക് വന്നില്ല. വര്‍ഷങ്ങളായി കര്‍ണാടകയിലെ കുടകില്‍ താമസിച്ച് ജോലിചെയ്തു വരികയായിരുന്നു. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്നാണ് സുരേന്ദ്രന്‍ പിടിയിലാവുന്നത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com