സ്ട്രക്ചറില്‍ തലകീഴായി നിര്‍ത്തിയ സംഭവം: രോഗി മരിച്ചു, ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസ്

സ്വകാര്യ ആംബലന്‍സ് ഡ്രൈവര്‍ പാലക്കാട് സ്വദേശി ഷെരീഫിനെതിരെ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. 
സ്ട്രക്ചറില്‍ തലകീഴായി നിര്‍ത്തിയ സംഭവം: രോഗി മരിച്ചു, ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസ്

തൃശൂര്‍: വാഹനാപകടത്തില്‍പ്പെട്ട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സ്ട്രക്ചറില്‍ തലകീഴായി കുത്തിനിര്‍ത്തിയ രോഗി മരിച്ചു. മെഡിക്കല്‍ കോളജിലെത്തിച്ച രോഗി ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജനം നടത്തി എന്നതിന്റെ പേരിലാണ് ഡ്രൈവറുടെ ക്രൂരത. സംഭവത്തില്‍ സ്വകാര്യ ആംബലന്‍സ് ഡ്രൈവര്‍ പാലക്കാട് സ്വദേശി ഷെരീഫിനെതിരെ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. 

പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത് ഗുരുതരാവസ്ഥയിലായ അന്‍പത് വയസ് പ്രായമുള്ള രോഗിയെ ചൊവ്വാഴ്ച വൈകീട്ടാണ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെത്തിച്ചത്. രോഗി യാത്രാമധ്യേ സ്ട്രക്ചറില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിനാല്‍ ഒപ്പമുണ്ടായിരുന്ന അറ്റന്‍ഡര്‍ കയ്യുറ വാങ്ങിക്കാന്‍ പോയ സമയത്ത് രോഗിയെ ഡ്രൈവര്‍ സ്ട്രക്ചറിന്റെ ഒരറ്റം പിടിച്ച് വലിച്ച് താഴേക്കിടുകയായിരുന്നു.

തറയില്‍ തലകുത്തി നിന്ന സ്ട്രക്ചറിലൂടെ നിരങ്ങിയിറങ്ങിയ രോഗിയുടെ തല താഴെ കുത്തിയാണ് നിന്നിരുന്നത്. പിന്നീട് കയ്യുറയുമായെത്തിയ അറ്റന്‍ഡറും മെഡിക്കല്‍ കോളജ് സ്റ്റാഫും ചേര്‍ന്നാണ് രോഗിയെ പൊക്കിയെടുത്ത് വില്‍ചെയറിലിരുന്നി അത്യാഹിത വിഭാഗത്തിലെത്തിച്ചത്. 

തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ രോഗിക്ക് പിറ്റേന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. മുന്നു ദിവസം ന്യൂറോ സര്‍ജറി ഐസിയുവില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ രോഗി ഇന്നലെ പുലര്‍ച്ചെ മൂന്നിന് മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com