കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരം ശക്തിപ്രാപിക്കുന്നു; നിരാഹാര സമരത്തിനൊരുങ്ങി നാല്‍പ്പത് വിദ്യാര്‍ത്ഥികള്‍

സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരം അഞ്ചാം ദിവസം കഴിയുമ്പോള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നു.
കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരം ശക്തിപ്രാപിക്കുന്നു; നിരാഹാര സമരത്തിനൊരുങ്ങി നാല്‍പ്പത് വിദ്യാര്‍ത്ഥികള്‍

പെരിയ: സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരം അഞ്ചാം ദിവസം കഴിയുമ്പോള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നു. നാല്‍പ്പത് വിദ്യാര്‍ത്ഥികളാണ് നിരാഹാര സമരത്തിന് എത്തിയിരിക്കുന്നത്. 

ഹോസ്റ്റലിലെ പാചകത്തൊഴിലാളികളെ പിരിച്ചുവിട്ട സര്‍വകലാശാലാധികൃതര്‍ ഹോസ്റ്റലില്‍ കുക്ക് അടക്കമുള്ള ജീവനക്കാരെ നിയമിക്കേണ്ടത് വിദ്യാര്‍ഥികളാണെന്ന് ഉത്തരവിട്ടിരുന്നു. കുടാതെ സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡി ചെയ്യുന്ന വിദ്യാര്‍ഥികള്‍ 4 വര്‍ഷം കഴിയുമ്പോള്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ ഒഴിയണമെന്നും സര്‍വകാലശാല അധികൃതര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയായിരുന്നു വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. 

അതേസമയം യൂ.ജി.സി നിര്‍ദ്ദേശമനുസരിച്ച് എല്ലാ കേന്ദ്ര സര്‍വ്വകലാശാല ഹോസറ്റലുകളും വിദ്യാര്‍ഥികളുടെ നേതൃത്വത്തലാണ് പ്രവര്‍ത്തിക്കുന്നത്. താല്ക്കാലിക ജീവനക്കാരെ കൃത്യമായ ഇടവേളയ്ക്ക് ശേഷം പിരിച്ചുവിടണമെന്നുള്ളത് യൂണിവേഴ്‌സിറ്റി ചട്ടമാണെന്നും സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ജി.ഗോപകുമാര്‍ പറഞ്ഞു.

നിലവില്‍ കോഴ്‌സ് പൂര്‍ത്തിയാകുന്ന പി.എച്ച്.ഡി വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ പ്രവേശനത്തെ എതിര്‍ക്കുന്നത് സര്‍വകലാശാലയില്‍ എത്തുന്ന പുതിയ കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമൊരുക്കാനാണന്നും വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഹോസ്റ്റല്‍ സംബന്ധിച്ച വിഷയത്തില്‍ കൃത്യമായ തീരുമാനമുണ്ടാകുന്നതുവരെ നിരാഹാര സമരവുമായി മുന്നോട്ടുപോകുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com