പരിധിയില്ലാതെ സര്‍ക്കാര്‍ ധൂര്‍ത്ത് ; പരസ്യങ്ങള്‍ക്കായി പിണറായി സര്‍ക്കാര്‍ ചെലവാക്കിയത് 50 കോടിയിലേറെ 

പിആര്‍ഡി വഴി നല്‍കിയ പരസ്യ ചെലവിന്റെ കണക്കാണിത്.  സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയത് ഒരു കോടി 91 ലക്ഷം രൂപയാണ്
പരിധിയില്ലാതെ സര്‍ക്കാര്‍ ധൂര്‍ത്ത് ; പരസ്യങ്ങള്‍ക്കായി പിണറായി സര്‍ക്കാര്‍ ചെലവാക്കിയത് 50 കോടിയിലേറെ 

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും, മുണ്ട് മുറുക്കി ഉടുക്കണമെന്നും ധനമന്ത്രി ആവര്‍ത്തിക്കുന്നതിനിടെ, പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ നിര്‍ലോഭം ചെലവഴിച്ചത് കോടികള്‍. പരസ്യങ്ങള്‍ക്കായി പിണറായി വിജയന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 50 കോടിയാണ്. പിആര്‍ഡി വഴി നല്‍കിയ പരസ്യ ചെലവിന്റെ കണക്കാണിത്.  സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയത് ഒരു കോടി 91 ലക്ഷം രൂപയാണ്. വിവരാവകാശ നിയമപ്രകാരം ലഭിച്ചതാണ് ഈ രേഖകള്‍. 

ഇടതു സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടു വര്‍ഷത്തിനിടെ വിവിധ വകുപ്പുകള്‍ പരസ്യത്തിനായി ചെലവഴിച്ച തുകയാണ് 50 കോടി രൂപ. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള വകുപ്പുകള്‍ അടക്കം ചെലവഴിച്ച തുകയാണിത്. 50 കോടി 72 ലക്ഷത്തി 6207 രൂപയാണ് ഇതുവരെ ചെലവാക്കിയത്. പത്രദൃശ്യ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, പരസ്യ ബോര്‍ഡുകള്‍ തുടങ്ങിയവ വഴിയുള്ള പരസ്യങ്ങള്‍ക്കാണ് തുക ചിലവഴിച്ചതെന്ന് പിആര്‍ഡി വ്യക്തമാക്കുന്നു. 

പിആര്‍ഡി കൂടാതെ, 14 സ്വകാര്യ ഏജന്‍സികള്‍ കൂടി സര്‍ക്കാരിന്റെ പരസ്യങ്ങളുടെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ജില്ലകളിലായുള്ള സ്വകാര്യ ഏജന്‍സികള്‍ക്കായി രണ്ട് കോടിയോളം രൂപ ചെലവാക്കിയെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു. രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെ, വാര്‍ഷികാഘോഷത്തിനോട്  അനുബന്ധിച്ച് ഇനിയും വന്‍ പരസ്യപ്രചാരണങ്ങള്‍ സര്‍ക്കാര്‍ തുടങ്ങാനിരിക്കയാണ്. സോഷ്യല്‍ മീഡിയ വഴി പരസ്യപ്രചാരണങ്ങല്‍ക്കായി പ്രത്യേക ടീമിനെ തന്നെ സര്‍ക്കാര്‍ നിയമിച്ചതായി റിപ്പോര്‍ട്ടുകല്‍ പുറത്തുവന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com