പെരിയാര്‍ കേരളത്തിലെ ഏറ്റവും മലിനമായ പുഴ; രണ്ടാംസ്ഥാനത്ത് പമ്പ

കേരളത്തിലെ ഏറ്റവും മലിനമായ പുഴ പെരിയാറാണെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡവല്പമെന്റ് ആന്റ് മാനേജ്‌മെന്റ് സര്‍വേ റിപ്പോര്‍ട്ട്.
പെരിയാര്‍ കേരളത്തിലെ ഏറ്റവും മലിനമായ പുഴ; രണ്ടാംസ്ഥാനത്ത് പമ്പ

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മലിനമായ പുഴ പെരിയാറാണെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡവല്പമെന്റ് ആന്റ് മാനേജ്‌മെന്റ് സര്‍വേ റിപ്പോര്‍ട്ട്. പമ്പാ നദിയാണ് മലിനീകരണത്തില്‍ രണ്ടാംസ്ഥാനത്തുള്ളത്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. 

മീനച്ചലാര്‍, കല്ലായിപ്പുഴ എന്നിവയാണ് മൂന്നും നാലും സ്ഥാനത്ത്. മലിനീകരണത്തില്‍ അഞ്ചാം സ്ഥാനത്ത് കരമനയാറാണ്.  പുഴകളിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജലസാമ്പിളുകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. 

ജല ഗുണനിലവാര ഇന്‍ഡക്‌സ് 90 ഉണ്ടെങ്കില്‍ മാത്രമാണ് പുഴ വെള്ളം ശുദ്ധമെന്ന് പറയാനാകൂ. 60 മുതല്‍ 70 വരെ ശരാശരി ഗുണനിലവാരം. പക്ഷേ പല പുഴകളിലേയും ഇന്‍ഡക്‌സ് 45ലും താഴെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com