പൊലീസ് പ്രവര്‍ത്തിക്കേണ്ടത് ഭരിക്കുന്നവരുടെ ഇഷ്ടത്തിനല്ല; പൊലീസ് സംവിധാനം മാറ്റണമെന്ന് എംഎം മണി

പൊലീസ് ജനാധിപത്യപരമായി പെരുമാണണമെന്നും പൊലീസ് സംവിധാനത്തില്‍  പുനരാലോചന വേണമെന്നും എംഎം മണി
പൊലീസ് പ്രവര്‍ത്തിക്കേണ്ടത് ഭരിക്കുന്നവരുടെ ഇഷ്ടത്തിനല്ല; പൊലീസ് സംവിധാനം മാറ്റണമെന്ന് എംഎം മണി

തിരുവനന്തപുരം: പൊലീസ് സംവിധാനത്തെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എംഎം മണി. പൊലീസ് ജനാധിപത്യപരമായി പെരുമാണണമെന്നും പൊലീസ് സംവിധാനത്തില്‍  പുനരാലോചന വേണമെന്നും മണി പറഞ്ഞു.

ഭരിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് മാത്രം പ്രവര്‍ത്തിച്ചാല്‍ പോരെന്നും പൊലീസിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിന് പിന്നില്‍ ചില രാഷ്ട്രീയ കളികളാണെന്നും മണി പറഞ്ഞു. സംസ്ഥാനത്ത് ജനങ്ങള്‍ക്ക് എളുപ്പത്തില്‍ നീതി കിട്ടുന്ന സംവിധാനമില്ലെന്നും മണി കൂട്ടിചേര്‍ത്തു.

പൊലീസിന്റെ പെരുമാറ്റത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ ഹെല്‍മിറ്റില്ലാത്ത യാത്രക്കാരനെതിരെ തെറി വിളിക്കുന്ന എസ്‌ഐയുടെ നടപടി വിവാദമായിരുന്നു. കൂടാതെ ആലപ്പുഴയില്‍ ഹൈവേ പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചിരുന്നു. മലപ്പുറം കോട്ടയ്ക്കല്‍ ഗവര്‍ണര്‍ക്ക് വഴിയൊരുക്കുന്നതിനിടെ കാര്‍ യാത്രക്കാരന്റെ മൂക്കിന് കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഇടിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ജനങ്ങള്‍ക്കിടിയല്‍ നിന്നും ഉയര്‍ന്നിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com