കൊച്ചി: സിസ്റ്റർ അഭയ കേസിൽ വിചാരണക്ക് സ്റ്റേ അനുവദിക്കാനാവില്ലെന്ന് ഹൈകോടതി. വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി കോടതി തളളി.കേസിൽ കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ട് ഒന്നാം പ്രതി ഫാദർ. തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവർ നൽകിയ വിടുതൽ ഹരജിയിലാണ് വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
എന്നാൽ ഹരജിയിൽ അടുത്ത മാസം ഒമ്പതിന് വിശദമായ വാദം കേൾക്കുമെന്നും നിലവിലെ സാഹചര്യത്തിൽ വിചാരണ സ്റ്റേ ചെയ്യാനാവില്ലെന്നും ഹൈകോടതി വ്യക്തമാക്കി.നേരത്തെ സമാന ആവശ്യത്തിൽ തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ പ്രതികൾ വിടുതൽ ഹരജി നല്കിയെങ്കിലും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വിടുതൽ ഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ